1 ദിനവൃത്താന്തം 3:4-5
1 ദിനവൃത്താന്തം 3:4-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ ആറു പേരും അവന് ഹെബ്രോനിൽവച്ചു ജനിച്ചു; അവിടെ അവൻ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്നു സംവത്സരം വാണു. യെരൂശലേമിൽവച്ച് അവനു ജനിച്ചവരാവിത്: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ, ശലോമോൻ എന്നീ നാലുപേരും
1 ദിനവൃത്താന്തം 3:4-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹെബ്രോനിൽ ദാവീദ് ഏഴര വർഷം ഭരിച്ചു. അവിടെവച്ചാണ് ഈ ആറു പുത്രന്മാർ ജനിച്ചത്. യെരൂശലേമിൽ ദാവീദ് മുപ്പത്തിമൂന്നു വർഷം ഭരണം നടത്തി. അവിടെവച്ചു ജനിച്ച പുത്രന്മാർ: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവയിൽ ജനിച്ച ശിമേയ, ശോബാബ്, നാഥാൻ, ശലോമോൻ എന്നീ നാലു പേർ.
1 ദിനവൃത്താന്തം 3:4-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഈ ആറുപേരും അവന് ഹെബ്രോനിൽവച്ചു ജനിച്ചു; അവിടെ അവൻ ഏഴു വർഷവും ആറു മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്നു വര്ഷം വാണു. യെരൂശലേമിൽവച്ച് അവനു ജനിച്ചവർ: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ
1 ദിനവൃത്താന്തം 3:4-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഈ ആറുപേരും അവന്നു ഹെബ്രോനിൽവെച്ചു ജനിച്ചു; അവിടെ അവൻ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്നു സംവത്സരം വാണു. യെരൂശലേമിൽവെച്ചു അവന്നു ജനിച്ചവരാവിതു: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ