1 ദിനവൃത്താന്തം 10:13-14
1 ദിനവൃത്താന്തം 10:13-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇങ്ങനെ ശൗൽ യഹോവയോട് ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോട് അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു. അവൻ യഹോവയോട് അരുളപ്പാടു ചോദിക്കായ്കയാൽ അവൻ അവനെ കൊന്ന് രാജത്വം യിശ്ശായിയുടെ മകനായ ദാവീദിനു കൊടുത്തു.
1 ദിനവൃത്താന്തം 10:13-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്റെ അവിശ്വസ്തതമൂലം ശൗൽ മരിച്ചു. സർവേശ്വരന്റെ കല്പന അദ്ദേഹം ലംഘിക്കുകയും അവിടുത്തെ ഹിതം അന്വേഷിക്കാതെ ആഭിചാരകന്മാരുടെ ഉപദേശം തേടുകയും ചെയ്തു. അതുകൊണ്ട് സർവേശ്വരൻ അദ്ദേഹത്തെ കൊല്ലുകയും രാജ്യം യിശ്ശായിയുടെ പുത്രനായ ദാവീദിനെ ഏല്പിക്കുകയും ചെയ്തു.
1 ദിനവൃത്താന്തം 10:13-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇങ്ങനെ ശൗല് യഹോവയോടു അവിശ്വസ്തത കാണിച്ചതിനാൽ മരിക്കേണ്ടിവന്നു കാരണം അവൻ യഹോവയുടെ വചനം പ്രമാണിക്കാതിരിക്കുകയും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിക്കുകയും ചെയ്തു. അവൻ യഹോവയോടു അരുളപ്പാടു ചോദിക്കായ്കയാൽ യഹോവ അവനെ കൊന്ന് രാജത്വം യിശ്ശായിയുടെ മകനായ ദാവീദിനു കൊടുത്തു.
1 ദിനവൃത്താന്തം 10:13-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇങ്ങനെ ശൗൽ യഹോവയോടു ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു. അവൻ യഹോവയോടു അരുളപ്പാടു ചോദിക്കായ്കയാൽ അവൻ അവനെ കൊന്നു രാജത്വം യിശ്ശായിയുടെ മകനായ ദാവീദിന്നു കൊടുത്തു.
1 ദിനവൃത്താന്തം 10:13-14 സമകാലിക മലയാളവിവർത്തനം (MCV)
ശൗൽ യഹോവയോട് അവിശ്വസ്തത കാണിച്ചു, യഹോവയുടെ വചനങ്ങൾ പ്രമാണിച്ചില്ല; അതിനും ഉപരിയായി വെളിച്ചപ്പാടത്തിയോട് ഉപദേശം തേടുകയും ചെയ്തു. അതിനാൽ ശൗലിന് ഈ വിധമുള്ള അന്ത്യം നേരിട്ടു. തന്നോടു മാർഗനിർദേശം ആരാഞ്ഞില്ല എന്നതുകൊണ്ട് യഹോവ അവനെ മരണത്തിനേൽപ്പിച്ചു; രാജ്യം യിശ്ശായിയുടെ പുത്രനായ ദാവീദിനു നൽകുകയും ചെയ്തു.