സങ്കീർത്തനങ്ങൾ 86:1-6

സങ്കീർത്തനങ്ങൾ 86:1-6 MCV

യഹോവേ, ചെവിചായ്ച്ച് എനിക്ക് ഉത്തരമരുളണമേ, കാരണം ഞാൻ ദരിദ്രനും നിസ്സഹായനുമാണ്. എന്റെ ജീവനെ സംരക്ഷിക്കണമേ, ഞാൻ അവിടത്തെ ഭക്തനല്ലോ; അങ്ങയിൽ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ. എന്റെ ദൈവം അവിടന്ന് ആകുന്നു; കർത്താവേ, എന്നോട് കരുണയുണ്ടാകണമേ, ദിവസംമുഴുവനും ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നല്ലോ. കർത്താവേ, അങ്ങയുടെ ദാസന് ആനന്ദം പകരണമേ, എന്റെ ആശ്രയം ഞാൻ അങ്ങയിൽ അർപ്പിക്കുന്നു. കർത്താവേ, അവിടന്ന് നല്ലവനും ക്ഷമാശീലനും ആകുന്നു, അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരെയെല്ലാം അചഞ്ചലമായി സ്നേഹിക്കുന്നവനും ആകുന്നു. യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ; കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ.