സങ്കീർത്തനങ്ങൾ 55:1-7

സങ്കീർത്തനങ്ങൾ 55:1-7 MCV

ദൈവമേ, എന്റെ പ്രാർഥന ശ്രദ്ധിക്കണമേ, എന്റെ യാചന അവഗണിക്കരുതേ; എന്നെ ശ്രദ്ധിച്ച് എനിക്കുത്തരമരുളണമേ. എന്റെ ശത്രുവിന്റെ അട്ടഹാസം നിമിത്തവും ദുഷ്ടരുടെ ഭീഷണിപ്പെടുത്തൽ നിമിത്തവും; എന്റെ വിചാരങ്ങളിൽ ഞാൻ വിഷണ്ണനാകുന്നു അവർ എന്റെമേൽ കഷ്ടത വരുത്തിയിരിക്കുന്നു അവരുടെ കോപത്താൽ എന്നെ വേട്ടയാടുകയും ചെയ്തിരിക്കുന്നു. എന്റെ ഹൃദയം എന്റെയുള്ളിൽ തീവ്രവേദനയിലായിരിക്കുന്നു; മരണഭീതി എന്നെ പിടികൂടിയിരിക്കുന്നു. ഭീതിയും വിറയലും എന്നെ വളഞ്ഞിരിക്കുന്നു; ബീഭത്സത എന്നെ മൂടിയിരിക്കുന്നു. ഞാൻ പറഞ്ഞു: “ഹാ, പ്രാവിനെപ്പോലെ എനിക്കു ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ! ഞാൻ ദൂരെ പറന്നുപോയി വിശ്രമിക്കുമായിരുന്നു. ഞാൻ വിദൂരസ്ഥലത്തേക്ക് ഓടിപ്പോയി മരുഭൂമിയിൽ പാർക്കുമായിരുന്നു; സേലാ.