സദൃശവാക്യങ്ങൾ 3:5-18

സദൃശവാക്യങ്ങൾ 3:5-18 MCV

പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്; നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ, അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും. സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്; യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക. ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും അസ്ഥികൾക്ക് പോഷണവും നൽകും. നിന്റെ സമ്പത്തുകൊണ്ട് യഹോവയെ ബഹുമാനിക്കുക നിന്റെ എല്ലാ വിളവുകളുടെയും ആദ്യഫലംകൊണ്ടുംതന്നെ; അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധമായി നിറയും നിന്റെ ഭരണികൾ പുതുവീഞ്ഞിനാൽ കവിഞ്ഞൊഴുകും. എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്, അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്, കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ യഹോവ, താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു. ജ്ഞാനം കണ്ടെത്തുകയും വിവേകം നേടുകയും ചെയ്യുന്നവർ അനുഗൃഹീതർ, കാരണം അവൾ വെള്ളിയെക്കാൾ ആദായകരവും കനകത്തെക്കാൾ ലാഭകരവുമാണ്. അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്; നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല. അവൾ വലതുകരത്തിൽ ദീർഘായുസ്സും; ഇടതുകരത്തിൽ ധനസമൃദ്ധിയും ബഹുമതിയും വാഗ്ദാനംചെയ്യുന്നു. അവളുടെ വഴികൾ ആനന്ദഹേതുവും അവളുടെ പാതകളെല്ലാം സമാധാനപൂർണവും ആകുന്നു. അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം; അവളെ മുറുകെപ്പിടിക്കുന്നവർ അനുഗൃഹീതരാകും.

സദൃശവാക്യങ്ങൾ 3:5-18 എന്നതിനുള്ള വചനങ്ങളുടെ ചിത്രം

സദൃശവാക്യങ്ങൾ 3:5-18 - പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക
സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;
നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,
അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.

സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്;
യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക.
ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും
അസ്ഥികൾക്ക് പോഷണവും നൽകും.

നിന്റെ സമ്പത്തുകൊണ്ട് യഹോവയെ ബഹുമാനിക്കുക
നിന്റെ എല്ലാ വിളവുകളുടെയും ആദ്യഫലംകൊണ്ടുംതന്നെ;
അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധമായി നിറയും
നിന്റെ ഭരണികൾ പുതുവീഞ്ഞിനാൽ കവിഞ്ഞൊഴുകും.

എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്,
അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്,
കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ
യഹോവ, താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.

ജ്ഞാനം കണ്ടെത്തുകയും
വിവേകം നേടുകയും ചെയ്യുന്നവർ അനുഗൃഹീതർ,
കാരണം അവൾ വെള്ളിയെക്കാൾ ആദായകരവും
കനകത്തെക്കാൾ ലാഭകരവുമാണ്.
അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്;
നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.
അവൾ വലതുകരത്തിൽ ദീർഘായുസ്സും;
ഇടതുകരത്തിൽ ധനസമൃദ്ധിയും ബഹുമതിയും വാഗ്ദാനംചെയ്യുന്നു.
അവളുടെ വഴികൾ ആനന്ദഹേതുവും
അവളുടെ പാതകളെല്ലാം സമാധാനപൂർണവും ആകുന്നു.
അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം;
അവളെ മുറുകെപ്പിടിക്കുന്നവർ അനുഗൃഹീതരാകും.സദൃശവാക്യങ്ങൾ 3:5-18 - പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക
സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;
നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ,
അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.

സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്;
യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക.
ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും
അസ്ഥികൾക്ക് പോഷണവും നൽകും.

നിന്റെ സമ്പത്തുകൊണ്ട് യഹോവയെ ബഹുമാനിക്കുക
നിന്റെ എല്ലാ വിളവുകളുടെയും ആദ്യഫലംകൊണ്ടുംതന്നെ;
അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധമായി നിറയും
നിന്റെ ഭരണികൾ പുതുവീഞ്ഞിനാൽ കവിഞ്ഞൊഴുകും.

എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്,
അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്,
കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ
യഹോവ, താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.

ജ്ഞാനം കണ്ടെത്തുകയും
വിവേകം നേടുകയും ചെയ്യുന്നവർ അനുഗൃഹീതർ,
കാരണം അവൾ വെള്ളിയെക്കാൾ ആദായകരവും
കനകത്തെക്കാൾ ലാഭകരവുമാണ്.
അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്;
നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.
അവൾ വലതുകരത്തിൽ ദീർഘായുസ്സും;
ഇടതുകരത്തിൽ ധനസമൃദ്ധിയും ബഹുമതിയും വാഗ്ദാനംചെയ്യുന്നു.
അവളുടെ വഴികൾ ആനന്ദഹേതുവും
അവളുടെ പാതകളെല്ലാം സമാധാനപൂർണവും ആകുന്നു.
അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം;
അവളെ മുറുകെപ്പിടിക്കുന്നവർ അനുഗൃഹീതരാകും.

സദൃശവാക്യങ്ങൾ 3:5-18 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

നോമ്പുകാല പ്രതിഫലനങ്ങൾക്കും ഭക്തികൾക്കുമുള്ള ഒരു യാത്ര സദൃശവാക്യങ്ങൾ 3:5-18 സമകാലിക മലയാളവിവർത്തനം

നോമ്പുകാല പ്രതിഫലനങ്ങൾക്കും ഭക്തികൾക്കുമുള്ള ഒരു യാത്ര

13 ദിവസങ്ങളിൽ

ത്യാഗത്തിന്റെയും വീണ്ടെടുപ്പിന്റെയും ദൈവിക സ്നേഹത്തിന്റെയും അഗാധമായ രഹസ്യങ്ങൾ പര്യവേക്ഷണം ചെയ്തുകൊണ്ട് നോമ്പുകാല ബ്ലോഗുകളുടെ ഒരു പരമ്പരയിലേക്ക് ഒരു വിശുദ്ധ യാത്ര ആരംഭിക്കുക. യോഹന്നാൻ 15:13-ൽ പ്രതിധ്വനിക്കുന്നതുപോലെ, ആധികാരികമായ സ്നേഹം മറ്റുള്ളവർക്കുവേണ്ടി സ്വന്തം ജീവൻ ത്യജിക്കാനുള്ള സന്നദ്ധതയിൽ കാണപ്പെടുന്നു. മരുഭൂമിയിലെ ക്രിസ്തുവിന്റെ സമയത്തെ പ്രതിഫലിപ്പിക്കുന്ന ഈ സീസണിൽ, പുരാതന ആഖ്യാനങ്ങളോടും നമ്മുടെ സമകാലിക ജീവിതത്തിന്റെ ഘടനയോടും പ്രതിധ്വനിക്കുന്ന പരിവർത്തന പാഠങ്ങൾ ഞങ്ങൾ അനാവരണം ചെയ്യും. ഈ ആത്മീയ ഒഡീസിയിൽ ഞങ്ങളോടൊപ്പം ചേരൂ.

ദൈവിക ശുദ്ധീകരണമെന്ന നിലയിൽ പരീക്ഷണങ്ങൾ സദൃശവാക്യങ്ങൾ 3:5-18 സമകാലിക മലയാളവിവർത്തനം

ദൈവിക ശുദ്ധീകരണമെന്ന നിലയിൽ പരീക്ഷണങ്ങൾ

6 ദിവസങ്ങളിൽ

പരീക്ഷണങ്ങൾ പലപ്പോഴും അമിതമായി അനുഭവപ്പെടുന്നു, പക്ഷേ അവ നമ്മുടെ ആത്യന്തിക നന്മ ആഗ്രഹിക്കുന്ന സ്നേഹവാനായ ഒരു ദൈവത്തിൻ്റെ വിരലടയാളം വഹിക്കുന്നു. വെള്ളി ശുദ്ധീകരിക്കുന്ന ഒരു വെള്ളിപ്പണിക്കാരൻ്റെ രൂപകം പരിഗണിക്കുക. മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുന്നതിന് വെള്ളി തീവ്രമായ ചൂട് സഹിക്കണം, ശുദ്ധവും കൂടുതൽ മൂല്യവത്തായതുമായ ഒരു മെറ്റീരിയൽ അവശേഷിപ്പിക്കുന്നു. അതുപോലെ, സ്വയം ആശ്രയം, അഹങ്കാരം, പാപം എന്നിവയുടെ മാലിന്യത്തിൽ നിന്ന് നമ്മെ ശുദ്ധീകരിക്കാൻ വെല്ലുവിളികൾ നേരിടാൻ ദൈവം നമ്മെ അനുവദിക്കുന്നു, അവൻ്റെ ഉദ്ദേശ്യങ്ങൾക്ക് അനുയോജ്യമായ പാത്രങ്ങളാക്കി മാറ്റുന്നു (മലാഖി 3:3).