ഫിലിപ്പിയർ 3:13-16

ഫിലിപ്പിയർ 3:13-16 MCV

സഹോദരങ്ങളേ, ഇപ്പോഴും ഞാൻ ആ ലക്ഷ്യം കരഗതമാക്കിയെന്നു കരുതുന്നില്ല; എനിക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ, കഴിഞ്ഞതൊക്കെ മറന്ന് മുമ്പിലുള്ളതുമാത്രം ലക്ഷ്യമാക്കി ദൈവം ക്രിസ്തുയേശുവിൽ എന്നെ വിളിച്ച സ്വർഗീയവിളിയുടെ പുരസ്കാരം നേടുന്നതിനായി ലക്ഷ്യത്തിലേക്ക് ഓടുന്നു. ഇപ്രകാരമൊരു വീക്ഷണമാണ് പക്വതയാർജിച്ച നമുക്കെല്ലാവർക്കും ഉണ്ടാകേണ്ടത്. ഏതെങ്കിലും വിഷയം നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് വ്യത്യസ്തമായിട്ടാണെങ്കിൽ ദൈവം ആ വിഷയത്തിന്മേലും നിങ്ങൾക്കു വ്യക്തത നൽകും. നാം മനസ്സിലാക്കിയതിന് അനുസൃതമായി നമുക്കു ജീവിക്കാം.

ഫിലിപ്പിയർ 3:13-16 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

“യേശുവിനെ പ്പോലെ” ഒരു ദർശനത്തോടെ ജീവിക്കുക  ഫിലിപ്പിയർ 3:13-16 സമകാലിക മലയാളവിവർത്തനം

“യേശുവിനെ പ്പോലെ” ഒരു ദർശനത്തോടെ ജീവിക്കുക

4 ദിവസങ്ങളിൽ

ജീവിതത്തിന്റെ തിരക്കിനിടയിൽ നമ്മുടെ ലക്ഷ്യവും വഴിയും കാണാതെ പോകുന്നത് എളുപ്പമാണ്. എന്നാൽ യേശു വ്യക്തമായ കാഴ്ചപ്പാടോടെ ജീവിച്ചതുപോലെ നമുക്കും ജീവിക്കുവാൻ കഴിയും. ഹബക്കൂക് 2 : 2 - 3 “ നീ ദർശനം എഴുതുക, ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരയ്ക്കുക. ദർശനത്തിന് ഒരു അവധിവച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപെടുന്നു; സമയം തെറ്റുകയില്ല; അതു വൈകിയാലും അതിനായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല. വാക്യങ്ങളിൽ നിന്നുള്ള കാലാതീതമായ ദൈവീക ജ്ഞാനവുമായി ഈ യാത്രയിൽ ചേരൂ. യേശു ഒരൊറ്റ ലക്ഷ്യത്തോടെ ജീവിച്ചതുപോലെ ഒരു പ്രത്യേക ദർശനത്തോടെ ജീവിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും വ്യക്തതയും ദൈവീക മാർഗ നിർദ്ദേശവും കൊണ്ടുവരും.