മീഖാ 1:8-15

മീഖാ 1:8-15 MCV

ഇതുനിമിത്തം ഞാൻ കരഞ്ഞു വിലപിക്കും; ഞാൻ നഗ്നപാദനായും വിവസ്ത്രനായും നടക്കും. ഞാൻ കുറുക്കനെപ്പോലെ ഓരിയിടും ഒട്ടകപ്പക്ഷിയെപ്പോലെ വിലപിക്കും. ശമര്യയുടെ മുറിവ് സൗഖ്യമാക്കാൻ കഴിയുകയില്ല; അത് യെഹൂദയ്ക്കു വന്നിരിക്കുന്നു. അത് എന്റെ ജനത്തിന്റെ കവാടത്തിൽ എത്തിയിരിക്കുന്നു, ജെറുശലേമിൽത്തന്നെ എത്തിയിരിക്കുന്നു. അത് ഗത്തിൽ അറിയിക്കരുത്; കരയുകയേ അരുത്. ബേത്ത്-അഫ്രായിൽ പൊടിയിൽ ഉരുളുന്നു. ശാഫീർ നഗരനിവാസികളേ, നഗ്നരും ലജ്ജിതരുമായി പുറപ്പെട്ടുപോകുക, സയനാനിൽ പാർക്കുന്നവർ പുറത്തുവരികയില്ല. ബേത്ത്-ഏസെൽ വിലപിക്കുന്നു; അത് ഒരിക്കലും നിനക്ക് സംരക്ഷണം നൽകുകയില്ല. യഹോവയിൽനിന്ന് മഹാനാശം ജെറുശലേമിന്റെ കവാടംവരെ വന്നതുകൊണ്ട്, മാരോത്തുനിവാസികൾ ആശ്വാസത്തിനായി കാത്തുകൊണ്ട് വിങ്ങിപ്പൊട്ടുന്നു. ലാഖീശുനിവാസികളേ, കുതിരകളെ രഥങ്ങളിൽ സജ്ജമാക്കുക! സീയോൻപുത്രിയുടെ പാപത്തിന്റെ ആരംഭം നിങ്ങളായിരുന്നല്ലോ, ഇസ്രായേലിന്റെ അതിക്രമങ്ങൾ നിങ്ങളിൽ കാണപ്പെട്ടു. അതുകൊണ്ട് നിങ്ങൾ മോരേശത്ത്-ഗത്തിന് വിടചൊല്ലൽ സമ്മാനങ്ങൾ നൽകേണ്ടിവരും. ബേത്ത്-അക്സീബുനഗരം ഇസ്രായേൽ രാജാക്കന്മാരെ വഞ്ചിച്ചിരിക്കുന്നു. മാരേശാനിവാസികളേ, ഞാൻ നിങ്ങൾക്കു വിരോധമായി ഒരു വീരനെ എഴുന്നേൽപ്പിക്കും. ഇസ്രായേൽ പ്രഭുക്കന്മാർ അദുല്ലാമിലേക്ക് ഓടിപ്പോകും.