മത്തായി 8:24-27

മത്തായി 8:24-27 MCV

പെട്ടെന്ന്, ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു, വള്ളം മുങ്ങിപ്പോകുംവിധം തിരമാലകൾ ഉയർന്നുപൊങ്ങി. യേശുവോ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “കർത്താവേ, രക്ഷിക്കണമേ! ഞങ്ങൾ മുങ്ങിപ്പോകുന്നു!” എന്നു പറഞ്ഞു. “വിശ്വാസത്തിൽ ഉറപ്പില്ലാത്തവരേ, നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്?” എന്നു പറഞ്ഞിട്ട് യേശു എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു; തടാകം പ്രശാന്തമായി. ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു, “ആരാണിദ്ദേഹം? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പറഞ്ഞു.

മത്തായി 8:24-27 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക മത്തായി 8:24-27 സമകാലിക മലയാളവിവർത്തനം

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

4 ദിവസങ്ങളിൽ

ജീവിതം പലപ്പോഴും നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്ന വെല്ലുവിളികൾ കൊണ്ടുവരുന്നു, ഭയം ഉളവാക്കുന്നു, കുറ്റബോധവും പശ്ചാത്താപവും നമ്മെ ഭാരപ്പെടുത്തുന്നു. എന്നിരുന്നാലും, ദൈവത്തിൻ്റെ ഉദ്ദേശ്യവും കൃപയും അചഞ്ചലമായി നിലകൊള്ളുന്നു, അത് മറികടക്കാനുള്ള ശക്തി നമുക്ക് പ്രദാനം ചെയ്യുന്നു. സംശയങ്ങളെ അഭിമുഖീകരിക്കാനും ഭയങ്ങളെ കീഴടക്കാനും ക്ഷമ കൈക്കൊള്ളാനും പശ്ചാത്താപം ഒഴിവാക്കാനുമുള്ള ബൈബിൾ പാഠങ്ങളും പ്രായോഗിക നടപടികളും പര്യവേക്ഷണം ചെയ്യാൻ ഈ ബൈബിൾ പ്ലാൻ നിങ്ങളെ ക്ഷണിക്കുന്നു. ദൈവത്തിൻ്റെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് അവൻ്റെ കൃപയിൽ ആത്മവിശ്വാസത്തോടെ നടക്കാൻ ധൈര്യത്തോടെ ജീവിക്കാൻ ഈ പ്രതിഫലനങ്ങൾ നിങ്ങളെ പ്രചോദിപ്പിക്കട്ടെ.