മത്തായി 1:1-12
മത്തായി 1:1-12 MCV
അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി: അബ്രാഹാമിൽനിന്ന് യിസ്ഹാക്ക് ജനിച്ചു യിസ്ഹാക്കിൽനിന്ന് യാക്കോബ് ജനിച്ചു യാക്കോബിൽനിന്ന് യെഹൂദയും അദ്ദേഹത്തിന്റെ സഹോദരന്മാരും ജനിച്ചു. യെഹൂദയായിരുന്നു താമാർ പ്രസവിച്ച പാരെസിന്റെയും സേരയുടെയും പിതാവ്. പാരെസിൽനിന്ന് ഹെസ്രോം ജനിച്ചു ഹെസ്രോമിൽനിന്ന് ആരാം ജനിച്ചു. ആരാമിൽനിന്ന് അമ്മീനാദാബും അമ്മീനാദാബിൽനിന്ന് നഹശോനും ജനിച്ചു. നഹശോനിൽനിന്ന് സൽമോൻ ജനിച്ചു. സൽമോനായിരുന്നു രാഹാബ് പ്രസവിച്ച ബോവസിന്റെ പിതാവ്. ബോവസ്-രൂത്ത് ദമ്പതികളുടെ പുത്രനാണ് ഓബേദ്; ഓബേദിൽനിന്ന് യിശ്ശായി ജനിച്ചു. യിശ്ശായിയാണ് ദാവീദുരാജാവിന്റെ പിതാവ്. ദാവീദ് ശലോമോന്റെ പിതാവ്, ശലോമോന്റെ അമ്മ ഊരിയാവിന്റെ വിധവ (ബേത്ത്-ശേബ) ആയിരുന്നു. ശലോമോനിൽനിന്ന് രെഹബ്യാം ജനിച്ചു. രെഹബ്യാമിൽനിന്ന് അബീയാവും അബീയാവിൽനിന്ന് ആസായും ജനിച്ചു. ആസായിൽനിന്ന് യോശാഫാത്ത് ജനിച്ചു യോശാഫാത്തിൽനിന്ന് യോരാം ജനിച്ചു യോരാമിൽനിന്ന് ഉസ്സീയാവും ജനിച്ചു. ഉസ്സീയാവിൽനിന്ന് യോഥാം ജനിച്ചു. യോഥാമിൽനിന്ന് ആഹാസും ആഹാസിൽനിന്ന് ഹിസ്കിയാവും ജനിച്ചു. ഹിസ്കിയാവ് മനശ്ശെയുടെ പിതാവ്, മനശ്ശെ ആമോന്റെ പിതാവ്, ആമോൻ യോശിയാവിന്റെ പിതാവ്. യോശിയാവിന്റെ മകൻ യെഖൊന്യാവും അയാളുടെ സഹോദരന്മാരും ജനിച്ചത് ബാബേൽ പ്രവാസകാലഘട്ടത്തിലായിരുന്നു. ബാബേൽ പ്രവാസത്തിനുശേഷം യെഖൊന്യാവിനു ജനിച്ച മകനാണ് ശലഥിയേൽ ശലഥിയേലിൽനിന്ന് സെരൂബ്ബാബേൽ ജനിച്ചു.


