യെശയ്യാവ് 61:8-11

യെശയ്യാവ് 61:8-11 MCV

“കാരണം യഹോവ ആകുന്ന ഞാൻ, നീതിയെ സ്നേഹിക്കുന്നു; കവർച്ചയും അതിക്രമവും ഞാൻ വെറുക്കുന്നു. ഞാൻ വിശ്വസ്തതയോടെ എന്റെ ജനത്തിനു പ്രതിഫലംനൽകും, അവരുമായി ഒരു നിത്യ ഉടമ്പടിയും ചെയ്യും. അവരുടെ സന്തതി രാഷ്ട്രങ്ങൾക്കിടയിലും അവരുടെ പിൻഗാമികൾ ജനതകൾക്കിടയിലും അറിയപ്പെടും. അവരെ കാണുന്നവരെല്ലാം അവർ യഹോവ അനുഗ്രഹിച്ച ജനം എന്ന് അംഗീകരിക്കും.” ഞാൻ യഹോവയിൽ അത്യന്തം ആനന്ദിക്കുന്നു; എന്റെ ഹൃദയം എന്റെ ദൈവത്തിൽ സന്തോഷിക്കുന്നു. മണവാളൻ തന്റെ ശിരസ്സ് പുരോഹിതനെപ്പോലെ തലപ്പാവുകൊണ്ട് അലങ്കരിക്കുന്നതുപോലെയും മണവാട്ടി ആഭരണങ്ങൾ അണിയുന്നതുപോലെയും അവിടന്ന് എന്നെ രക്ഷാവസ്ത്രം ധരിപ്പിക്കുകയും നീതിയെന്ന പുറങ്കുപ്പായം അണിയിക്കുകയും ചെയ്തിരിക്കുന്നു. ഭൂമി അതിൽ തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതിൽ വിതച്ച വിത്തു കിളിർപ്പിക്കുന്നതുപോലെയും യഹോവയായ കർത്താവ് സകലജനതകളുടെയും മുമ്പിൽ നീതിയും സ്തോത്രവും ഉയർന്നുവരാൻ ഇടയാക്കും.