മത്തായി 6:26-30

മത്തായി 6:26-30 വേദപുസ്തകം

ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ? വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല. എന്നാൽ ശലോമോൻ പോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.

മത്തായി 6:26-30 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ദൈവത്തിന് ഒന്നാം സ്ഥാനം നൽകുക മത്തായി 6:26-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

ദൈവത്തിന് ഒന്നാം സ്ഥാനം നൽകുക

5 ദിവസം

നമ്മുടെ ജീവിതത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനം നൽകുന്നത് ഒറ്റത്തവണയുള്ള ഒരു സംഭവമല്ല. . . ഇത് ഓരോ ക്രിസ്ത്യാനിയുടെയും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ്. നിങ്ങൾ വിശ്വാസത്തിലേക്ക് വന്ന ഒരു പുതിയ വ്യക്തിയായാലും "അനുഭവസമ്പത്തുള്ള" ഒരു ക്രിസ്താനുഗാമിയായാലും, ഈ പ്ലാൻ മനസ്സിലാക്കാനും പ്രയോഗിക്കാനും എളുപ്പമുള്ളതും, വിജയകരമായ ക്രിസ്തീയ ജീവിതത്തിന് വളരെ ഫലപ്രദമായ സ്ട്രാറ്റജിയും ആണെന്ന് നിങ്ങൾ മനസ്സിലാക്കും. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ ഭാഗം.