മത്തായി 2:9-13

മത്തായി 2:9-13 വേദപുസ്തകം

രാജാവു പറഞ്ഞതു കേട്ടു അവർ പുറപ്പെട്ടു; അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നുനില്ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു. നക്ഷത്രം കണ്ടതുകൊണ്ടു അവർ അത്യന്തം സന്തോഷിച്ചു; ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുംകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു. ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി. അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക; ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു.

മത്തായി 2:9-13 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

മഹത്വത്തെ വീണ്ടും അവകാശമാക്കുക മത്തായി 2:9-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

മഹത്വത്തെ വീണ്ടും അവകാശമാക്കുക

5 ദിവസം

നമുക്ക് കേട്ട് വളരെ പരിചയമുള്ള ഒരു പദമാണ് ദൈവത്തിന്റെ മഹത്വം എന്നത്, അപ്പോൾത്തന്നെ നമുക്ക് അതിനെക്കുറിച്ചുള്ള അറിവോ അല്ലെങ്കിൽ അടുപ്പമോ കാരണം നാം അതിനെ വളരെ ലാഘവത്തോടെയാണ് എടുക്കാറുള്ളത്. നിങ്ങൾക്ക് വളരെ പരിചിതമെന്നു നിങ്ങൾ കരുതുന്നതും അപ്പോൾ തന്നെ ദൈവത്തെക്കുറിച്ചുള്ള വളരെ തീവ്രവുമായ ഈ സത്യത്തെ നിങ്ങൾ ഈ ക്രിസ്മസ് കാലയളവിൽ പുനഃപരിശോധിയ്ക്കുമ്പോൾ തന്നെ നിങ്ങളുടെ ജീവിത്തിലെ ചില കാര്യങ്ങളെയോ അല്ലെങ്കിൽ നിങ്ങളുടെ ചിന്താഗതികളെ തന്നെ ഇതുമൂലം രൂപാന്തരപ്പെടുത്തുവാൻ നിങ്ങൾ അനുവദിയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.