റോമ. 12:2-8

റോമ. 12:2-8 IRVMAL

ഈ ലോകത്തിനു അനുരൂപമാകാതെ നല്ലതും സ്വീകാര്യവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ. ഭാവിക്കേണ്ടതിന് മീതെ ഭാവിച്ചുയരാതെ ദൈവം അവനവന് വിശ്വാസത്തിന്‍റെ അളവ് പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കണമെന്ന് ഞാൻ എനിക്ക് ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു. ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും; അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു. ആകയാൽ നമുക്കു നൽകപ്പെട്ടിട്ടുള്ള കൃപയ്ക്കനുസരിച്ച് വ്യത്യസ്തമായ വരങ്ങളും നമുക്കുണ്ട്. ഒരുവന് പ്രവചനവരമാണെങ്കിൽ അത് അവന്‍റെ വിശ്വാസത്തിന് ഒത്തവണ്ണം ചെയ്യട്ടെ, ശുശ്രൂഷിപ്പാനുള്ള വരമാണെങ്കിൽ അവൻ ശുശ്രൂഷിക്കട്ടെ, ഉപദേശിക്കുവാനുള്ള വരമാണെങ്കിൽ അവൻ ഉപദേശിക്കട്ടെ, പ്രോത്സാഹിപ്പിക്കാനുള്ള വരമാണെങ്കിൽ അവൻ പ്രോത്സാഹിപ്പിക്കട്ടെ; കൊടുക്കുവാനുള്ള വരമാണെങ്കിൽ അവൻ അത് ഉദാരമായും, നയിക്കുവാനുള്ള വരമാണെങ്കിൽ അത് കരുതലോടെയും, കരുണകാണിക്കുവാനുള്ള വരമാണെങ്കിൽ അത് പ്രസന്നതയോടെയും ചെയ്യട്ടെ.

റോമ. 12:2-8 - നുള്ള വീഡിയോ

റോമ. 12:2-8 എന്നതിനുള്ള വചനത്തിന്റെ ചിത്രം

റോമ. 12:2-8 - ഈ ലോകത്തിനു അനുരൂപമാകാതെ നല്ലതും സ്വീകാര്യവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ.
ഭാവിക്കേണ്ടതിന് മീതെ ഭാവിച്ചുയരാതെ ദൈവം അവനവന് വിശ്വാസത്തിന്‍റെ അളവ് പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കണമെന്ന് ഞാൻ എനിക്ക് ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു. ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും; അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു. ആകയാൽ നമുക്കു നൽകപ്പെട്ടിട്ടുള്ള കൃപയ്ക്കനുസരിച്ച് വ്യത്യസ്തമായ വരങ്ങളും നമുക്കുണ്ട്. ഒരുവന് പ്രവചനവരമാണെങ്കിൽ അത് അവന്‍റെ വിശ്വാസത്തിന് ഒത്തവണ്ണം ചെയ്യട്ടെ, ശുശ്രൂഷിപ്പാനുള്ള വരമാണെങ്കിൽ അവൻ ശുശ്രൂഷിക്കട്ടെ, ഉപദേശിക്കുവാനുള്ള വരമാണെങ്കിൽ അവൻ ഉപദേശിക്കട്ടെ, പ്രോത്സാഹിപ്പിക്കാനുള്ള വരമാണെങ്കിൽ അവൻ പ്രോത്സാഹിപ്പിക്കട്ടെ; കൊടുക്കുവാനുള്ള വരമാണെങ്കിൽ അവൻ അത് ഉദാരമായും, നയിക്കുവാനുള്ള വരമാണെങ്കിൽ അത് കരുതലോടെയും, കരുണകാണിക്കുവാനുള്ള വരമാണെങ്കിൽ അത് പ്രസന്നതയോടെയും ചെയ്യട്ടെ.

റോമ. 12:2-8 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു റോമ. 12:2-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

3 ദിവസങ്ങളിൽ

ശ്രദ്ധാശൈഥില്യങ്ങളുടെയും വെല്ലുവിളികളുടെയും ലോകത്ത്, ലക്ഷ്യബോധവും വിശ്വസ്തവുമായ ജീവിതം നയിക്കുന്നതിന് നമ്മുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കുന്നത് അത്യന്താപേക്ഷിതമാണ്. പിറുപിറുക്കൽ, സമപ്രായക്കാരുടെ സമ്മർദ്ദം, അലംഭാവം എന്നിവ പോലുള്ള പൊതുവായ പോരാട്ടങ്ങൾ പര്യവേക്ഷണം ചെയ്ത് ചെയ്യാൻ തിരുവെഴുത്തുകളിൽ വേരൂന്നിയ പ്രായോഗിക പാഠങ്ങൾ വാഗ്ദാനം ചെയ്യാൻ നാം ഇതിലൂടെ പരിശ്രമിക്കുന്നു. ജീവിതത്തിൻ്റെ പരീക്ഷണങ്ങളെ നേരിടാനും അവരുടെ വിശ്വാസം ശക്തിപ്പെടുത്താനും അവരുടെ ഹൃദയങ്ങളെ ദൈവേഷ്ടവുമായി യോജിപ്പിക്കാനും വിശ്വാസികളെ സഹായിക്കുന്നതിന് ഓരോ ദിവസവും ഉൾക്കാഴ്ചകളും പ്രവർത്തനക്ഷമമായ നടപടികളും നൽകുന്നു. ദൈവത്തിന്റെ മഹത്വത്തിനായി മനഃപൂർവം ജീവിക്കാൻ നമുക്ക് ഒന്നു ചേർന്ന് യാത്ര ചെയ്യാം.