സങ്കീ. 106:6-13

സങ്കീ. 106:6-13 IRVMAL

ഞങ്ങൾ ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പാപംചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു. ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ മിസ്രയീമിൽവച്ച് അങ്ങേയുടെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും അങ്ങേയുടെ മഹാദയയെ ഓർമ്മിക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവച്ചു തന്നെ, മത്സരിച്ചു. എന്നിട്ടും ദൈവം തന്‍റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന് തന്‍റെ നാമംനിമിത്തം അവരെ രക്ഷിച്ചു. ദൈവം ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി; കർത്താവ് അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി. പകയ്ക്കുന്നവരുടെ കൈയിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു; ശത്രുവിന്‍റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു. വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല. അപ്പോൾ അവർ അവിടുത്തെ വചനങ്ങൾ വിശ്വസിച്ചു; ദൈവത്തിന് സ്തുതിപാടുകയും ചെയ്തു. എങ്കിലും അവർ വേഗത്തിൽ കർത്താവിന്‍റെ പ്രവൃത്തികളെ മറന്നു; ദൈവത്തിന്‍റെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല.