സദൃ. 7:1-5

സദൃ. 7:1-5 IRVMAL

മകനേ, എന്‍റെ വചനങ്ങൾ പ്രമാണിച്ച് എന്‍റെ കല്പനകൾ നിന്‍റെ ഉള്ളിൽ സംഗ്രഹിച്ചുകൊള്ളുക. നീ ജീവിച്ചിരിക്കേണ്ടതിന് എന്‍റെ കല്പനകളെയും ഉപദേശത്തെയും നിന്‍റെ കണ്ണിന്‍റെ കൃഷ്ണമണിപോലെ കാത്തുകൊള്ളുക. നിന്‍റെ വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്‍റെ പലകയിൽ എഴുതുക. ജ്ഞാനത്തോട്: “നീ എന്‍റെ സഹോദരി” എന്നു പറയുക; വിവേകത്തെ സഖി എന്നു വിളിക്കുക. അവ നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.