അത് നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും. അവൾ തന്‍റെ യൗവനകാന്തനെ ഉപേക്ഷിച്ച് തന്‍റെ ദൈവത്തിന്‍റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു. അവളുടെ വീട് മരണത്തിലേക്കും അവളുടെ പാതകൾ മരിച്ചവരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു. അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്‍റെ പാതകളെ പ്രാപിക്കുന്നതുമില്ല. അതുകൊണ്ട് നീ സജ്ജനത്തിന്‍റെ വഴിയിൽ നടന്ന് നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊള്ളുക. നേരുള്ളവർ ദേശത്ത് വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്ന് ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്ന് നിർമ്മൂലമാകും.
സദൃ. 2 വായിക്കുക
കേൾക്കുക സദൃ. 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സദൃ. 2:16-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ