സംഖ്യ. 2:1-9

സംഖ്യ. 2:1-9 IRVMAL

യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: യിസ്രായേൽ മക്കൾ എല്ലാവരും അവരവരുടെ ഗോത്രത്തിന്‍റെ ചിഹ്നമുള്ള കൊടിക്കരികിൽ പാളയമിറങ്ങേണം; സമാഗമനകൂടാരത്തിനെതിരായി ചുറ്റും അവർ പാളയമിറങ്ങേണം. യെഹൂദാപാളയത്തിൻ്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി കിഴക്ക് സൂര്യോദയത്തിന് അഭിമുഖമായി പാളയമിറങ്ങേണം; യെഹൂദായുടെ മക്കൾക്ക് അമ്മീനാദാബിന്‍റെ മകൻ നഹശോൻ പ്രഭു ആയിരിക്കേണം. അവന്‍റെ ഗണം ആകെ എഴുപത്തിനാലായിരത്തി അറുനൂറ് (74,600) പേർ. അവന്‍റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്‍റെ മക്കൾക്ക് സൂവാരിൻ്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കേണം. അവന്‍റെ ഗണം ആകെ അമ്പത്തിനാലായിരത്തി നാനൂറ് (54,400) പേർ. പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂൻ്റെ മക്കൾക്ക് ഹോലോൻ്റെ മകൻ എലീയാബ് പ്രഭു ആയിരിക്കേണം. അവന്‍റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറ് (57,400) പേർ. യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി എൺപത്താറായിരത്തി നാനൂറ് (1,86,400) പേർ. ഇവർ ആദ്യം പുറപ്പെടേണം.