നെഹെ. 2:1-6

നെഹെ. 2:1-6 IRVMAL

അർത്ഥഹ്ശഷ്ടാരാജാവിന്റെ വാഴ്ചയുടെ ഇരുപതാം ആണ്ടിൽ നീസാൻമാസത്തിൽ ഒരു ദിവസം ഞാൻ രാജാവിന്‍റെ മുമ്പിൽ ഇരുന്ന വീഞ്ഞ് എടുത്തു അവന് കൊടുത്തു. ഞാൻ ഇതിന് മുമ്പ് ഒരിക്കലും അവന്‍റെ സന്നിധിയിൽ ദുഃഖിച്ചിരുന്നിട്ടില്ല. രാജാവ് എന്നോട്: “നിന്‍റെ മുഖം വാടിയിരിക്കുന്നത് എന്ത്? നിനക്ക് രോഗം ഒന്നും ഇല്ലല്ലോ; ഇത് മനോവേദനയല്ലാതെ മറ്റൊന്നുമല്ല” എന്നു പറഞ്ഞു. അപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ട് രാജാവിനോട്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ; എന്‍റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്‍റെ വാതിലുകൾ തീകൊണ്ട് വെന്തും കിടക്കുമ്പോൾ എന്‍റെ മുഖം വാടാതെ ഇരിക്കുന്നത് എങ്ങനെ?” എന്നു പറഞ്ഞു. രാജാവ് എന്നോട്: “നിന്‍റെ അപേക്ഷ എന്ത്?” എന്നു ചോദിച്ചു; ഉടനെ ഞാൻ സ്വർഗ്ഗത്തിലെ ദൈവത്തോട് പ്രാർത്ഥിച്ചിട്ട്, രാജാവിനോട്: “രാജാവിന് തിരുഹിതമുണ്ടായി അടിയന് തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദയിൽ എന്‍റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്ക് അത് പണിയേണ്ടതിന് അയക്കേണമേ” എന്നു ഉണർത്തിച്ചു. അതിന് രാജാവ്: “നിന്‍റെ യാത്രക്ക് എത്ര നാൾ വേണം? നീ എപ്പോൾ മടങ്ങിവരും” എന്നു എന്നോടു ചോദിച്ചു. രാജ്ഞിയും അപ്പോൾ അരികെ ഇരുന്നിരുന്നു. അങ്ങനെ എന്നെ അയക്കുവാൻ രാജാവിന് സമ്മതമായി. ഞാൻ ഒരു കാലാവധിയും പറഞ്ഞു.