മത്താ. 24:37-44

മത്താ. 24:37-44 IRVMAL

നോഹയുടെ കാലംപോലെ തന്നെ ആയിരിക്കും മനുഷ്യപുത്രന്‍റെ വരവിലും. ജലപ്രളയത്തിന് മുമ്പുള്ള കാലത്ത് നോഹ പെട്ടകത്തിൽ കയറിയ നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന് കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ ഒന്നും അറിഞ്ഞതുമില്ല; മനുഷ്യപുത്രന്‍റെ വരവും അങ്ങനെ തന്നെ ആകും. അന്നു രണ്ടുപേർ വയലിൽ ആയിരിക്കും; ഒരുവനെ കൈക്കൊള്ളും, മറ്റവനെ തള്ളികളയും. രണ്ടു സ്ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചു കൊണ്ടിരിക്കും; ഒരുവളെ കൈക്കൊള്ളും, മറ്റവളെ തള്ളിക്കളയും. അതുകൊണ്ട് നിങ്ങളെ തന്നെ സൂക്ഷിപ്പിൻ, കാരണം നിങ്ങളുടെ കർത്താവ് ഏത് ദിവസം വരും എന്നു നിങ്ങൾ അറിയുന്നില്ലല്ലോ കള്ളൻ വരുന്നസമയം എപ്പോൾ എന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കുകയും തന്‍റെ വീട് മുറിച്ചു കടക്കാതിരിക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത് മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.