അബ്രാഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രനായി ജനിച്ച യേശുക്രിസ്തുവിന്‍റെ വംശാവലി: അബ്രാഹാം യിസ്ഹാക്കിന്‍റെ പിതാവായിരുന്നു; യിസ്ഹാക്ക് യാക്കോബിന്‍റെ പിതാവായിരുന്നു; യാക്കോബ് യെഹൂദയുടേയും അവന്‍റെ സഹോദരന്മാരുടെയും പിതാവായിരുന്നു; യെഹൂദാ പാരെസിനെയും സാരഹിനേയും താമാറിൽ ജനിപ്പിച്ചു; പാരെസ് ഹെസ്രോന്‍റെ പിതാവായിരുന്നു; ഹെസ്രോൻ ആരാമിൻ്റെ പിതാവായിരുന്നു; ആരാം അമ്മീനാദാബിന്‍റെ പിതാവായിരുന്നു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു; ശല്മോൻ രാഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയുടെ പിതാവായിരുന്നു; യിശ്ശായി ദാവീദ്‌രാജാവിന്‍റെ പിതാവായിരുന്നു; ദാവീദ് ഊരീയാവിന്‍റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു
മത്താ. 1 വായിക്കുക
കേൾക്കുക മത്താ. 1
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്താ. 1:1-6
5 ദിവസം
നമുക്ക് കേട്ട് വളരെ പരിചയമുള്ള ഒരു പദമാണ് ദൈവത്തിന്റെ മഹത്വം എന്നത്, അപ്പോൾത്തന്നെ നമുക്ക് അതിനെക്കുറിച്ചുള്ള അറിവോ അല്ലെങ്കിൽ അടുപ്പമോ കാരണം നാം അതിനെ വളരെ ലാഘവത്തോടെയാണ് എടുക്കാറുള്ളത്. നിങ്ങൾക്ക് വളരെ പരിചിതമെന്നു നിങ്ങൾ കരുതുന്നതും അപ്പോൾ തന്നെ ദൈവത്തെക്കുറിച്ചുള്ള വളരെ തീവ്രവുമായ ഈ സത്യത്തെ നിങ്ങൾ ഈ ക്രിസ്മസ് കാലയളവിൽ പുനഃപരിശോധിയ്ക്കുമ്പോൾ തന്നെ നിങ്ങളുടെ ജീവിത്തിലെ ചില കാര്യങ്ങളെയോ അല്ലെങ്കിൽ നിങ്ങളുടെ ചിന്താഗതികളെ തന്നെ ഇതുമൂലം രൂപാന്തരപ്പെടുത്തുവാൻ നിങ്ങൾ അനുവദിയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ