ലേവ്യ. 5:4-6

ലേവ്യ. 5:4-6 IRVMAL

“അല്ലെങ്കിൽ ഒരു മനുഷ്യൻ ചിന്തിക്കാതെ സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്യുവാനോ ഗുണം ചെയ്യുവാനോ ഒരുവൻ തന്‍റെ അധരങ്ങൾ കൊണ്ടു നിർവ്വിചാരമായി സത്യംചെയ്കയും അത് അവൻ അറിയാതിരിക്കുകയും ചെയ്താൽ അവൻ അത് അറിയുമ്പോൾ അങ്ങനെയുള്ള കാര്യത്തിൽ അവൻ കുറ്റക്കാരനാകും. “ആ വക കാര്യത്തിൽ അവൻ കുറ്റക്കാരനാകുമ്പോൾ താൻ പാപംചെയ്തു എന്നു അവൻ ഏറ്റുപറയേണം. താൻ ചെയ്ത പാപംനിമിത്തം അവൻ യഹോവയ്ക്ക് അകൃത്യയാഗമായി ചെമ്മരിയാട്ടിൻകുട്ടിയോ കോലാട്ടിൻകുട്ടിയോ ആയ ഒരു പെണ്ണാടിനെ പാപയാഗമായി കൊണ്ടുവരേണം; പുരോഹിതൻ അവനുവേണ്ടി അവന്‍റെ പാപംനിമിത്തം പ്രായശ്ചിത്തം കഴിക്കേണം.