വിലാ. 3:13-24

വിലാ. 3:13-24 IRVMAL

തന്‍റെ ആവനാഴിയിലെ അമ്പുകളെ അവിടുന്ന് എന്‍റെ അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു. ഞാൻ എന്‍റെ സർവ്വജനത്തിനും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു. അവിടുന്ന് എന്നെ കൈപ്പുകൊണ്ട് നിറച്ച്, കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു. അവിടുന്ന് കല്ലുകൊണ്ടു എന്‍റെ പല്ല് തകർത്ത്, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു. അങ്ങ് എന്‍റെ പ്രാണനിൽ നിന്ന് സമാധാനം നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു. എന്‍റെ മഹത്വവും യഹോവയിലുള്ള എന്‍റെ പ്രത്യാശയും പൊയ്പ്പോയല്ലോ എന്നു ഞാൻ പറഞ്ഞു. അങ്ങ് എന്‍റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പും ഓർക്കേണമേ. എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്തു ഉരുകിയിരിക്കുന്നു. ഇത് ഞാൻ ഓർക്കും; അതുകൊണ്ട് ഞാൻ പ്രത്യാശിക്കും. നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവിടുത്തെ കരുണ തീർന്ന് പോയിട്ടില്ലല്ലോ; അത് രാവിലെതോറും പുതിയതും അവിടുത്തെ വിശ്വസ്തത വലിയതും ആകുന്നു. യഹോവ എന്‍റെ ഓഹരി എന്നു എന്‍റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അങ്ങയിൽ പ്രത്യാശവക്കുന്നു.

വിലാ. 3:13-24 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ജേണലിങ്ങും ആത്മീയ വളർച്ചയും വിലാ. 3:13-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

ജേണലിങ്ങും ആത്മീയ വളർച്ചയും

5 ദിവസങ്ങളിൽ

ഫിലിപ്പിയർ 4:6-7 നമ്മുടെ അഭ്യർത്ഥനകൾ ദൈവത്തോട് നന്ദിയോടെ അവതരിപ്പിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു, "എല്ലാ ധാരണകൾക്കും അതീതമായ ദൈവത്തിൻ്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിങ്ങളുടെ മനസ്സിനെയും ക്രിസ്തുയേശുവിൽ കാത്തുകൊള്ളും" എന്ന് വാഗ്ദാനം ചെയ്യുന്നു. നമ്മുടെ പ്രാർത്ഥനകൾ രേഖപ്പെടുത്തുകയും നമ്മുടെ അനുഭവങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതിലൂടെ, ഞങ്ങൾ ദൈവവുമായി ഒരു സംഭാഷണത്തിൽ ഏർപ്പെടുന്നു, അവൻ്റെ സാന്നിധ്യത്തിൽ സമാധാനവും ഉറപ്പും കണ്ടെത്തുന്നു. നിങ്ങളുടെ ചിന്തകളും വികാരങ്ങളും കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിനായി എഴുതുന്നതിനുള്ള ലളിതവും എന്നാൽ ആഴത്തിലുള്ളതുമായ പ്രവർത്തനമാണ് ജേർണലിംഗ്.