ഉല്പ. 45:21-23
ഉല്പ. 45:21-23 IRVMAL
യിസ്രായേലിന്‍റെ പുത്രന്മാർ അങ്ങനെ തന്നെ ചെയ്തു; യോസേഫ് അവർക്ക് ഫറവോന്‍റെ കല്പനപ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു. അവരിൽ ഓരോരുത്തർക്കും ഓരോ വസ്ത്രവും, ബെന്യാമീനു മൂന്നര കിലോഗ്രാം വെള്ളിയും അഞ്ചു വസ്ത്രവും കൊടുത്തു. അങ്ങനെ തന്നെ അവൻ തന്‍റെ അപ്പന് പത്തു കഴുതപ്പുറത്ത് മിസ്രയീമിലെ വിശേഷസാധനങ്ങളും പത്തു പെൺകഴുതപ്പുറത്ത് വഴിച്ചെലവിനു ധാന്യവും ആഹാരവും കയറ്റി അയച്ചു.

