കൂടെക്കൂടെ യാത്രചെയ്തു; നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, നിർജ്ജനപ്രദേശത്തെ ആപത്ത്, കടലിലെ ആപത്ത്, കപടസഹോദരന്മാരാലുള്ള ആപത്ത്; അദ്ധ്വാനവും കഷ്ടപ്പാടും, ഉറക്കം നഷ്ടപ്പെട്ട പല രാത്രികൾ, ദാഹവും വിശപ്പും, പലതവണ പട്ടിണി, ശീതം, നഗ്നത എന്നീ സംഗതികൾ കൂടാതെ, എനിക്ക് ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദവും ഉണ്ട്. ആർ ബലഹീനനായിട്ട് ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ പാപത്തിലേക്ക് നയിക്കപ്പെട്ടിട്ട് ഞാൻ കോപത്താൽ തിളയ്ക്കാതെ ഇരിക്കുന്നു? പ്രശംസിക്കണമെങ്കിൽ എന്‍റെ ബലഹീനത സംബന്ധിച്ച് ഞാൻ പ്രശംസിക്കും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു. ദമസ്കൊസിലെ അരേതാരാജാവിൻ്റെ നാടുവാഴി എന്നെ പിടിക്കുവാൻ ഇച്ഛിച്ച്, തന്‍റെ പട്ടണത്തെ കാവൽ വച്ചു കാത്തു. എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽ വഴിയായി ഒരു കൊട്ടയിൽ ഇറക്കിവിട്ടു; അങ്ങനെ ഞാൻ അവന്‍റെ കൈയിൽനിന്നും രക്ഷപെട്ടു.
2 കൊരി. 11 വായിക്കുക
കേൾക്കുക 2 കൊരി. 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 കൊരി. 11:26-33
5 ദിവസങ്ങളിൽ
ഫിലിപ്പിയർ 4:6-7 നമ്മുടെ അഭ്യർത്ഥനകൾ ദൈവത്തോട് നന്ദിയോടെ അവതരിപ്പിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു, "എല്ലാ ധാരണകൾക്കും അതീതമായ ദൈവത്തിൻ്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിങ്ങളുടെ മനസ്സിനെയും ക്രിസ്തുയേശുവിൽ കാത്തുകൊള്ളും" എന്ന് വാഗ്ദാനം ചെയ്യുന്നു. നമ്മുടെ പ്രാർത്ഥനകൾ രേഖപ്പെടുത്തുകയും നമ്മുടെ അനുഭവങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതിലൂടെ, ഞങ്ങൾ ദൈവവുമായി ഒരു സംഭാഷണത്തിൽ ഏർപ്പെടുന്നു, അവൻ്റെ സാന്നിധ്യത്തിൽ സമാധാനവും ഉറപ്പും കണ്ടെത്തുന്നു. നിങ്ങളുടെ ചിന്തകളും വികാരങ്ങളും കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിനായി എഴുതുന്നതിനുള്ള ലളിതവും എന്നാൽ ആഴത്തിലുള്ളതുമായ പ്രവർത്തനമാണ് ജേർണലിംഗ്.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ