1 കൊരി. 2:2-5

1 കൊരി. 2:2-5 IRVMAL

എന്തെന്നാൽ ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ ആഗ്രഹിച്ചു. ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ വിറയലോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു. നിങ്ങളുടെ വിശ്വാസത്തിന് മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്‍റെ ശക്തി തന്നെ ആധാരമായിരിക്കേണ്ടതിന്, എന്‍റെ വചനവും എന്‍റെ പ്രസംഗവും മാനുഷികജ്ഞാനത്തിൻ്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിൻ്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നത്.