റോമർ 8:28-34

റോമർ 8:28-34 MALOVBSI

എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുൻനിയമിച്ചുമിരിക്കുന്നു. മുൻനിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു. ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടൂ? ദൈവം നമുക്ക് അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്ക് എല്ലാവർക്കുംവേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻതന്നെ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.

റോമർ 8:28-34 - നുള്ള വീഡിയോ

റോമർ 8:28-34 എന്നതിനുള്ള വചനത്തിന്റെ ചിത്രം

റോമർ 8:28-34 - എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന് അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാൻ മുൻനിയമിച്ചുമിരിക്കുന്നു. മുൻനിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.
ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടൂ? ദൈവം നമുക്ക് അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്ക് എല്ലാവർക്കുംവേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻതന്നെ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.

റോമർ 8:28-34 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

 ഒരു പുതിയ തുടക്കം   റോമർ 8:28-34 സത്യവേദപുസ്തകം OV Bible (BSI)

ഒരു പുതിയ തുടക്കം

4 ദിവസങ്ങളിൽ

വിശ്വാസം, പ്രത്യാശ, ദൈവത്തിൻ്റെ പരമാധികാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഈ ബൈബിൾ പ്ലാൻ ശോഭനമായ ഭാവിയിലേക്കുള്ള ഒരു യാത്ര വാഗ്ദാനം ചെയ്യുന്നു. ഓരോ ദിവസവും ദൈവത്തിലുള്ള അഗാധമായ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നു-ഭയത്തെ മറികടക്കുക, ഒരു പുതിയ വീക്ഷണം നേടുക, ജീവിതത്തിനും മരണത്തിനും മേലുള്ള അവൻ്റെ ശക്തി തിരിച്ചറിയുക, അല്ലെങ്കിൽ പ്രയാസകരമായ സമയങ്ങളിൽ പ്രത്യാശ കണ്ടെത്തുക. ഈ ഭക്തിഗാനങ്ങൾ ദൈവത്തിൻ്റെ വാഗ്ദാനങ്ങൾ സ്വീകരിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കും, നവീകരിച്ച ആത്മവിശ്വാസം, ഉദ്ദേശ്യം, അചഞ്ചലമായ വിശ്വാസം എന്നിവയോടെ ഭാവിയിലേക്ക് ചുവടുവെക്കാൻ നിങ്ങളെ പ്രാപ്തരാക്കും.