വെളിപ്പാട് 7:13-17

വെളിപ്പാട് 7:13-17 MALOVBSI

മൂപ്പന്മാരിൽ ഒരുത്തൻ എന്നോട്: വെള്ള നിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? എവിടെനിന്നു വന്നു എന്നു ചോദിച്ചു. യജമാനൻ അറിയുമല്ലോ എന്ന് ഞാൻ പറഞ്ഞതിന് അവൻ എന്നോടു പറഞ്ഞത്: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു. അതുകൊണ്ട് അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിൽ ഇരുന്ന് അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും. ഇനിഅവർക്കു വിശക്കയില്ല, ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല. സിംഹാസനത്തിന്റെ മധ്യേ ഉള്ള കുഞ്ഞാട് അവരെ മേയിച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവംതാൻ അവരുടെ കണ്ണിൽനിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളകയും ചെയ്യും.