വെളിപ്പാട് 10:1-4

വെളിപ്പാട് 10:1-4 MALOVBSI

ബലവാനായ മറ്റൊരു ദൂതൻ സ്വർഗത്തിൽ നിന്നിറങ്ങുന്നത് ഞാൻ കണ്ടു. അവൻ മേഘം ഉടുത്തും തലയിൽ ആകാശവില്ലു ധരിച്ചും മുഖം സൂര്യനെപ്പോലെയും കാൽ തീത്തൂണുപോലെയും ഉള്ളവൻ. അവന്റെ കൈയിൽ തുറന്നൊരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവൻ വലംകാൽ സമുദ്രത്തിന്മേലും ഇടംകാൽ ഭൂമിമേലും വച്ചു. സിംഹം അലറുംപോലെ അത്യുച്ചത്തിൽ ആർത്തു; ആർത്തപ്പോൾ ഏഴ് ഇടിയും നാദം മുഴക്കി. ഏഴ് ഇടി നാദം മുഴക്കിയപ്പോൾ ഞാൻ എഴുതുവാൻ ഭാവിച്ചു; എന്നാൽ ഏഴ് ഇടി മുഴക്കിയത് എഴുതാതെ മുദ്രയിട്ടേക്ക എന്ന് സ്വർഗത്തിൽനിന്ന് ഒരു ശബ്ദം കേട്ടു.