സങ്കീർത്തനങ്ങൾ 89:9-13

സങ്കീർത്തനങ്ങൾ 89:9-13 MALOVBSI

നീ സമുദ്രത്തിന്റെ ഗർവത്തെ അടക്കി വാഴുന്നു. അതിലെ തിരകൾ പൊങ്ങുമ്പോൾ നീ അവയെ അമർത്തുന്നു. നീ രഹബിനെ ഒരു ഹതനെപ്പോലെ തകർത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ട് നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു. ആകാശം നിനക്കുള്ളത്, ഭൂമിയും നിനക്കുള്ളത്; ഭൂതലവും അതിന്റെ പൂർണതയും നീ സ്ഥാപിച്ചിരിക്കുന്നു. ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്‍ടിച്ചിരിക്കുന്നു; താബോറും ഹെർമ്മോനും നിന്റെ നാമത്തിൽ ആനന്ദിക്കുന്നു; നിനക്കു വീര്യമുള്ളൊരു ഭുജം ഉണ്ട്; നിന്റെ കൈ ബലമുള്ളതും നിന്റെ വലംകൈ ഉന്നതവും ആകുന്നു.