യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം? എന്റെ ആയുസ്സ് എത്ര ചുരുക്കം എന്ന് ഓർക്കേണമേ; എന്തു മിഥ്യാത്വത്തിനായി നീ മനുഷ്യപുത്രന്മാരെയൊക്കെയും സൃഷ്‍ടിച്ചു? ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? തന്റെ പ്രാണനെ പാതാളത്തിന്റെ കൈയിൽനിന്നു വിടുവിക്കുന്നവനും ആരുള്ളൂ? സേലാ. കർത്താവേ, നിന്റെ വിശ്വസ്തതയിൽ നീ ദാവീദിനോട് സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകൾ എവിടെ? കർത്താവേ, അടിയങ്ങളുടെ നിന്ദ ഓർക്കേണമേ; എന്റെ മാർവിടത്തിൽ ഞാൻ സകല മഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നെ. യഹോവേ, നിന്റെ ശത്രുക്കൾ നിന്ദിക്കുന്നുവല്ലോ. അവർ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു. യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.
സങ്കീർത്തനങ്ങൾ 89 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 89
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 89:46-52
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ