നമ്മുടെ ബലമായ ദൈവത്തിന് ഘോഷിപ്പിൻ; യാക്കോബിന്റെ ദൈവത്തിന് ആർപ്പിടുവിൻ. തപ്പും ഇമ്പമായുള്ള കിന്നരവും വീണയും എടുത്ത് സംഗീതം തുടങ്ങുവിൻ. അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൗർണമാസിയിലും കാഹളം ഊതുവിൻ. ഇതു യിസ്രായേലിന് ഒരു ചട്ടവും യാക്കോബിൻ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു. മിസ്രയീംദേശത്തിന്റെ നേരേ പുറപ്പെട്ടപ്പോൾ ദൈവം അതു യോസേഫിന് ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു. ഞാൻ അവന്റെ തോളിൽനിന്ന് ചുമടുനീക്കി; അവന്റെ കൈകൾ കുട്ട വിട്ടൊഴിഞ്ഞു. കഷ്ടകാലത്തു നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവിൽനിന്നു ഞാൻ നിനക്ക് ഉത്തരമരുളി; മെരീബാവെള്ളത്തിങ്കൽ ഞാൻ നിന്നെ പരീക്ഷിച്ചു. സേലാ.
സങ്കീർത്തനങ്ങൾ 81 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 81
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 81:1-7
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ