സങ്കീർത്തനങ്ങൾ 74:10-17

സങ്കീർത്തനങ്ങൾ 74:10-17 MALOVBSI

ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ? നിന്റെ കൈ, നിന്റെ വലംകൈ നീ വലിച്ചു കളയുന്നത് എന്ത്? നിന്റെ മടിയിൽനിന്ന് അത് എടുത്ത് അവരെ മുടിക്കേണമേ. ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മധ്യേ അവൻ രക്ഷ പ്രവർത്തിക്കുന്നു. നിന്റെ ശക്തികൊണ്ടു നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തലകളെ ഉടച്ചുകളഞ്ഞു. ലിവ്യാഥാന്റെ തലകളെ നീ തകർത്തു; മരുവാസികളായ ജനത്തിന് അതിനെ ആഹാരമായി കൊടുത്തു. നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു. പകൽ നിനക്കുള്ളത്; രാവും നിനക്കുള്ളത്; വെളിച്ചത്തെയും സൂര്യനെയും നീ ചമച്ചിരിക്കുന്നു. ഭൂസീമകളെയൊക്കെയും നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.