സങ്കീർത്തനങ്ങൾ 71:1-5

സങ്കീർത്തനങ്ങൾ 71:1-5 MALOVBSI

യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ. നിന്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ; നിന്റെ ചെവി എങ്കലേക്കു ചായിച്ച് എന്നെ രക്ഷിക്കേണമേ. ഞാൻ എപ്പോഴും വന്നു പാർക്കേണ്ടതിനു നീ എനിക്ക് ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാൻ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ. എന്റെ ദൈവമേ, ദുഷ്ടന്റെ കൈയിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കൈയിൽനിന്നും എന്നെ വിടുവിക്കേണമേ. യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നെ.