സങ്കീർത്തനങ്ങൾ 47:1-7

സങ്കീർത്തനങ്ങൾ 47:1-7 MALOVBSI

സകല ജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആർക്കുവിൻ. അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവഭൂമിക്കും മഹാരാജാവാകുന്നു. അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാല്ക്കീഴിലും ആക്കുന്നു. അവൻ നമുക്ക് നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു; താൻ സ്നേഹിച്ച യാക്കോബിന്റെ ശ്ലാഘ്യഭൂമിയെ തന്നെ. ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടുംകൂടെ ആരോഹണം ചെയ്യുന്നു. ദൈവത്തിനു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിനു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ. ദൈവം സർവഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ.