അവൻ എപ്പോൾ മരിച്ച് അവന്റെ പേർ നശിക്കും എന്ന് എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് ദോഷം പറയുന്നു. ഒരുത്തൻ എന്നെ കാൺമാൻ വന്നാൽ അവൻ കപടവാക്ക് പറയുന്നു; അവന്റെ ഹൃദയം നീതികേടു സംഗ്രഹിക്കുന്നു; അവൻ പുറത്തുപോയി അതു പ്രസ്താവിക്കുന്നു. എന്നെ പകയ്ക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മിൽ മന്ത്രിക്കുന്നു; അവർ എനിക്കു ദോഷം ചിന്തിക്കുന്നു. ഒരു ദുർവ്യാധി അവനു പിടിച്ചിരിക്കുന്നു; അവൻ കിടപ്പിലായി; ഇനി അവൻ എഴുന്നേല്ക്കയില്ല എന്ന് അവർ പറയുന്നു. ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതൻപോലും എന്റെ നേരേ കുതികാൽ ഉയർത്തിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 41 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 41
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 41:5-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ