സങ്കീർത്തനങ്ങൾ 119:62-64
സങ്കീർത്തനങ്ങൾ 119:62-64 MALOVBSI
നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി നിനക്കു സ്തോത്രം ചെയ്വാൻ ഞാൻ അർധരാത്രിയിൽ എഴുന്നേല്ക്കും. നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവർക്കും ഞാൻ കൂട്ടാളിയാകുന്നു. യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചുതരേണമേ.