സങ്കീർത്തനങ്ങൾ 102:11-17
സങ്കീർത്തനങ്ങൾ 102:11-17 MALOVBSI
എന്റെ ആയുസ്സ് ചാഞ്ഞുപോകുന്ന നിഴൽപോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു. നീയോ, യഹോവേ, എന്നേക്കുമുള്ളവൻ; നിന്റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു. നീ എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിനു സമയം വന്നിരിക്കുന്നു. നിന്റെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു താൽപര്യവും അവളുടെ പൂഴിയോട് അലിവും തോന്നുന്നു. യഹോവ സീയോനെ പണികയും തന്റെ മഹത്ത്വത്തിൽ പ്രത്യക്ഷനാകയും അവൻ അഗതികളുടെ പ്രാർഥന കടാക്ഷിക്കയും അവരുടെ പ്രാർഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ട് ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകല രാജാക്കന്മാരും നിന്റെ മഹത്ത്വത്തെയും ഭയപ്പെടും.

