സദൃശവാക്യങ്ങൾ 7:1-5
സദൃശവാക്യങ്ങൾ 7:1-5 MALOVBSI
മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ച് എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക. നീ ജീവിച്ചിരിക്കേണ്ടതിന് എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക. നിന്റെ വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയിൽ എഴുതുക. ജ്ഞാനത്തോട്: നീ എന്റെ സഹോദരി എന്നു പറക; വിവേകത്തിനു സഖി എന്നു പേർ വിളിക്ക. അവ നിന്നെ പരസ്ത്രീയുടെ കൈയിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.

