സദൃശവാക്യങ്ങൾ 3:5-18

സദൃശവാക്യങ്ങൾ 3:5-18 MALOVBSI

പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്. നിന്റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരേയാക്കും; നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്; യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടുമാറുക. അതു നിന്റെ നാഭിക്ക് ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും. യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാ വിളവിന്റെയും ആദ്യഫലം കൊണ്ടും ബഹുമാനിക്ക. അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും. മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുത്; അവന്റെ ശാസനയിങ്കൽ മുഷികയും അരുത്. അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു. ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലത്. അതു മുത്തുകളിലും വിലയേറിയത്; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിനു തുല്യമാകയില്ല. അതിന്റെ വലംകൈയിൽ ദീർഘായുസ്സും ഇടംകൈയിൽ ധനവും മാനവും ഇരിക്കുന്നു. അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അതു ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.

സദൃശവാക്യങ്ങൾ 3:5-18 എന്നതിനുള്ള വചനങ്ങളുടെ ചിത്രം

സദൃശവാക്യങ്ങൾ 3:5-18 - പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക;
സ്വന്ത വിവേകത്തിൽ ഊന്നരുത്.
നിന്റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക;
അവൻ നിന്റെ പാതകളെ നേരേയാക്കും;
നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്;
യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടുമാറുക.
അതു നിന്റെ നാഭിക്ക് ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും.
യഹോവയെ നിന്റെ ധനംകൊണ്ടും
എല്ലാ വിളവിന്റെയും ആദ്യഫലം കൊണ്ടും ബഹുമാനിക്ക.
അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും;
നിന്റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും.
മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുത്;
അവന്റെ ശാസനയിങ്കൽ മുഷികയും അരുത്.
അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ
യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.
ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും
വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ.
അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും
അതിന്റെ ലാഭം തങ്കത്തിലും നല്ലത്.
അതു മുത്തുകളിലും വിലയേറിയത്;
നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിനു തുല്യമാകയില്ല.
അതിന്റെ വലംകൈയിൽ ദീർഘായുസ്സും
ഇടംകൈയിൽ ധനവും മാനവും ഇരിക്കുന്നു.
അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.
അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അതു ജീവവൃക്ഷം;
അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.സദൃശവാക്യങ്ങൾ 3:5-18 - പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക;
സ്വന്ത വിവേകത്തിൽ ഊന്നരുത്.
നിന്റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക;
അവൻ നിന്റെ പാതകളെ നേരേയാക്കും;
നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്;
യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടുമാറുക.
അതു നിന്റെ നാഭിക്ക് ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും.
യഹോവയെ നിന്റെ ധനംകൊണ്ടും
എല്ലാ വിളവിന്റെയും ആദ്യഫലം കൊണ്ടും ബഹുമാനിക്ക.
അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും;
നിന്റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും.
മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുത്;
അവന്റെ ശാസനയിങ്കൽ മുഷികയും അരുത്.
അപ്പൻ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ
യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.
ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും
വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ.
അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും
അതിന്റെ ലാഭം തങ്കത്തിലും നല്ലത്.
അതു മുത്തുകളിലും വിലയേറിയത്;
നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിനു തുല്യമാകയില്ല.
അതിന്റെ വലംകൈയിൽ ദീർഘായുസ്സും
ഇടംകൈയിൽ ധനവും മാനവും ഇരിക്കുന്നു.
അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.
അതിനെ പിടിച്ചുകൊള്ളുന്നവർക്ക് അതു ജീവവൃക്ഷം;
അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.

സദൃശവാക്യങ്ങൾ 3:5-18 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

നോമ്പുകാല പ്രതിഫലനങ്ങൾക്കും ഭക്തികൾക്കുമുള്ള ഒരു യാത്ര സദൃശവാക്യങ്ങൾ 3:5-18 സത്യവേദപുസ്തകം OV Bible (BSI)

നോമ്പുകാല പ്രതിഫലനങ്ങൾക്കും ഭക്തികൾക്കുമുള്ള ഒരു യാത്ര

13 ദിവസങ്ങളിൽ

ത്യാഗത്തിന്റെയും വീണ്ടെടുപ്പിന്റെയും ദൈവിക സ്നേഹത്തിന്റെയും അഗാധമായ രഹസ്യങ്ങൾ പര്യവേക്ഷണം ചെയ്തുകൊണ്ട് നോമ്പുകാല ബ്ലോഗുകളുടെ ഒരു പരമ്പരയിലേക്ക് ഒരു വിശുദ്ധ യാത്ര ആരംഭിക്കുക. യോഹന്നാൻ 15:13-ൽ പ്രതിധ്വനിക്കുന്നതുപോലെ, ആധികാരികമായ സ്നേഹം മറ്റുള്ളവർക്കുവേണ്ടി സ്വന്തം ജീവൻ ത്യജിക്കാനുള്ള സന്നദ്ധതയിൽ കാണപ്പെടുന്നു. മരുഭൂമിയിലെ ക്രിസ്തുവിന്റെ സമയത്തെ പ്രതിഫലിപ്പിക്കുന്ന ഈ സീസണിൽ, പുരാതന ആഖ്യാനങ്ങളോടും നമ്മുടെ സമകാലിക ജീവിതത്തിന്റെ ഘടനയോടും പ്രതിധ്വനിക്കുന്ന പരിവർത്തന പാഠങ്ങൾ ഞങ്ങൾ അനാവരണം ചെയ്യും. ഈ ആത്മീയ ഒഡീസിയിൽ ഞങ്ങളോടൊപ്പം ചേരൂ.

ദൈവിക ശുദ്ധീകരണമെന്ന നിലയിൽ പരീക്ഷണങ്ങൾ സദൃശവാക്യങ്ങൾ 3:5-18 സത്യവേദപുസ്തകം OV Bible (BSI)

ദൈവിക ശുദ്ധീകരണമെന്ന നിലയിൽ പരീക്ഷണങ്ങൾ

6 ദിവസങ്ങളിൽ

പരീക്ഷണങ്ങൾ പലപ്പോഴും അമിതമായി അനുഭവപ്പെടുന്നു, പക്ഷേ അവ നമ്മുടെ ആത്യന്തിക നന്മ ആഗ്രഹിക്കുന്ന സ്നേഹവാനായ ഒരു ദൈവത്തിൻ്റെ വിരലടയാളം വഹിക്കുന്നു. വെള്ളി ശുദ്ധീകരിക്കുന്ന ഒരു വെള്ളിപ്പണിക്കാരൻ്റെ രൂപകം പരിഗണിക്കുക. മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുന്നതിന് വെള്ളി തീവ്രമായ ചൂട് സഹിക്കണം, ശുദ്ധവും കൂടുതൽ മൂല്യവത്തായതുമായ ഒരു മെറ്റീരിയൽ അവശേഷിപ്പിക്കുന്നു. അതുപോലെ, സ്വയം ആശ്രയം, അഹങ്കാരം, പാപം എന്നിവയുടെ മാലിന്യത്തിൽ നിന്ന് നമ്മെ ശുദ്ധീകരിക്കാൻ വെല്ലുവിളികൾ നേരിടാൻ ദൈവം നമ്മെ അനുവദിക്കുന്നു, അവൻ്റെ ഉദ്ദേശ്യങ്ങൾക്ക് അനുയോജ്യമായ പാത്രങ്ങളാക്കി മാറ്റുന്നു (മലാഖി 3:3).