സംഖ്യാപുസ്തകം 33:43-49

സംഖ്യാപുസ്തകം 33:43-49 MALOVBSI

പൂനോനിൽനിന്നു പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി. ഓബോത്തിൽനിന്നു പുറപ്പെട്ടു മോവാബിന്റെ അതിരിങ്കൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി. ഈയീമിൽനിന്നു പുറപ്പെട്ടു ദീബോൻഗാദിൽ പാളയമിറങ്ങി. ദീബോൻഗാദിൽനിന്നു പുറപ്പെട്ടു അല്മോദിബ്ലാഥയീമിൽ പാളയമിറങ്ങി. അല്മോദിബ്ലാഥയീമിൽനിന്നു പുറപ്പെട്ടു നെബോവിനു കിഴക്ക് അബാരീം പർവതത്തിങ്കൽ പാളയമിറങ്ങി. അബാരീം പർവതത്തിങ്കൽനിന്നു പുറപ്പെട്ടു യെരീഹോവിനെതിരേ യോർദ്ദാനരികെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി. യോർദ്ദാനരികെ മോവാബ്സമഭൂമിയിൽ ബേത്ത്-യെശീമോത്ത്മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.