സംഖ്യാപുസ്തകം 27:12-14
സംഖ്യാപുസ്തകം 27:12-14 MALOVBSI
അനന്തരം യഹോവ മോശെയോടു കല്പിച്ചത്: ഈ അബാരീംമലയിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക. അതു കണ്ടശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും. സഭയുടെ കലഹത്തിങ്കൽ നിങ്ങൾ സീൻമരുഭൂമിയിൽവച്ച് അവർ കാൺകെ വെള്ളത്തിന്റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നെ. സീൻമരുഭൂമിയിൽ കാദേശിലെ കലഹജലം അതുതന്നെ.

