സംഖ്യാപുസ്തകം 11:14-17

സംഖ്യാപുസ്തകം 11:14-17 MALOVBSI

ഏകനായി ഈ സർവജനത്തെയും വഹിപ്പാൻ എന്നെക്കൊണ്ടു കഴിയുന്നതല്ല; അത് എനിക്ക് അതിഭാരം ആകുന്നു. ഇങ്ങനെ എന്നോടു ചെയ്യുന്നപക്ഷം ദയ വിചാരിച്ച് എന്നെ കൊന്നുകളയേണമേ. എന്റെ അരിഷ്ടത ഞാൻ കാണരുതേ. അപ്പോൾ യഹോവ മോശെയോടു കല്പിച്ചത്: യിസ്രായേൽമൂപ്പന്മാരിൽവച്ചു ജനത്തിനു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനകൂടാരത്തിനരികെ നിന്നോടുകൂടെ നില്ക്കേണ്ടതിന് എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക. അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോട് അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്ത് അവരുടെമേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന് അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.