നെഹെമ്യാവ് 6:15-19

നെഹെമ്യാവ് 6:15-19 MALOVBSI

ഇങ്ങനെ മതിൽ അമ്പത്തിരണ്ടു ദിവസം പണിത് എലൂൽമാസം ഇരുപത്തിയഞ്ചാം തീയതി തീർത്തു. ഞങ്ങളുടെ സകല ശത്രുക്കളും അതു കേട്ടപ്പോൾ ഞങ്ങളുടെ ചുറ്റുമുള്ള ജാതികൾ ആകെ ഭയപ്പെട്ടു; അവർ തങ്ങൾക്കു തന്നെ അല്പന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താൽ സാധ്യമായി എന്ന് അവർ ഗ്രഹിച്ചു. ആ കാലത്ത് യെഹൂദാപ്രഭുക്കന്മാർ തോബീയാവിന് അനേകം എഴുത്ത് അയയ്ക്കുകയും തോബീയാവിന്റെ എഴുത്ത് അവർക്കു വരികയും ചെയ്തു. അവൻ ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകൻ ആയിരുന്നതുകൊണ്ടും അവന്റെ മകൻ യോഹാനാൻ ബേരെഖ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകളെ വിവാഹം ചെയ്തിരുന്നതുകൊണ്ടും യെഹൂദായിൽ അനേകർ അവനുമായി സത്യബന്ധം ചെയ്തിരുന്നു. അത്രയുമല്ല, അവർ അവന്റെ ഗുണങ്ങളെ എന്റെ മുമ്പാകെ പ്രസ്താവിക്കയും എന്റെ വാക്കുകളെ അവന്റെ അടുക്കൽ ചെന്നറിയിക്കയും ചെയ്തു. അതുകൊണ്ട് എന്നെ ഭയപ്പെടുത്തുവാൻ തോബീയാവ് എഴുത്ത് അയച്ചുകൊണ്ടിരുന്നു.