അലെക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽനിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു. തലയോടിടം എന്നർഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്ക് അവനെ കൊണ്ടുപോയി; കണ്ടിവെണ്ണ കലർത്തിയ വീഞ്ഞ് അവനു കൊടുത്തു; അവനോ വാങ്ങിയില്ല. അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രം ഇന്നവന് ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതിചെയ്തു. മൂന്നാംമണി നേരമായപ്പോൾ അവനെ ക്രൂശിച്ചു. യെഹൂദന്മാരുടെ രാജാവ് എന്നിങ്ങനെ അവന്റെ കുറ്റം മീതെ എഴുതിയിരുന്നു. അവർ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു. [അധർമികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.] കടന്നുപോകുന്നവർ തല കുലുക്കിക്കൊണ്ട്: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിച്ചു ക്രൂശിൽനിന്ന് ഇറങ്ങിവാ എന്നു പറഞ്ഞ് അവനെ ദുഷിച്ചു. അങ്ങനെ തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: ഇവൻ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താൻ രക്ഷിപ്പാൻ വഹിയാ. നാം കണ്ടു വിശ്വസിക്കേണ്ടതിനു ക്രിസ്തു എന്ന യിസ്രായേൽരാജാവ് ഇപ്പോൾ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ എന്നു തമ്മിൽ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചുപറഞ്ഞു.
മർക്കൊസ് 15 വായിക്കുക
കേൾക്കുക മർക്കൊസ് 15
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കൊസ് 15:21-32
4 ദിവസങ്ങളിൽ
ഞങ്ങളുടെ "ഈസ്റ്റർ ക്രൂശാണ്" ഡിജിറ്റൽ കാമ്പെയ്‌നിലൂടെ ഈസ്റ്ററിൻ്റെ യഥാർത്ഥ അർത്ഥം അനുഭവിച്ചറിയുക! നിങ്ങളുടെ സുഹൃത്തുക്കളുമായോ, സഭാ അംഗങ്ങളുമായോ ഒരുമിച്ച് ലുമോ ഈസ്റ്റർ ഫിലിംസ് കാണുവാനും ഒരുമിച്ച് ചർച്ച ചെയ്യാനും, അതുവഴി ആത്മീക അഭിവൃദ്ധി പ്രാപിക്കുവാനും ഈ പ്രത്യേക പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു. യേശുവിന്റെ ജീവിതം, ശുശ്രൂഷ, പീഡാനുഭവം, ഉയർത്തെഴുന്നേൽപ്പ് എന്നിവ എടുത്തുകാണിക്കുന്ന ഉള്ളടക്കം ഉൾക്കൊള്ളുന്ന നിരവധി ഭാഷകളിൽ ലഭ്യമായ ഈ പ്രോഗ്രാം, പ്രത്യാശയുടെയും വീണ്ടെടുപ്പിന്റെയും സന്ദേശം മറ്റുള്ളവരുമായി പങ്കിടാൻ നിങ്ങളെ സഹായിക്കുന്നു.
7 ദിവസം
യേശുവിന്റെ ജെറുശലേമിലേക്കുള്ള ജൈത്രയാത്ര മുതൽ ഉയിർത്തെഴുന്നേൽപ്പ് വരെയുള്ള ജീവിതകഥ 7 ചെറു വീഡിയോ ക്ലിപ്പുകൾ ആയി ഈ പ്ലാനില് ലഭ്യമാക്കിയിരുന്നു. അതോടൊപ്പം തന്നെ ബൈബിൾ വായന ഭാഗവും, ചർച്ചകളിൽ പങ്കെടുക്കുവാനുള്ള ചോദ്യങ്ങൾ, നിങ്ങളുടെ ആത്മീയ ജീവിതത്തിൽ വിശ്വാസത്തിന്റെ ചുവട് വെയ്ക്കാനുള്ള മാർഗ്ഗം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
7 ദിവസങ്ങളിൽ
യേശുവിന്റെ ഐഹിക ജീവിതത്തെയും, മഹത്തായ ത്യാഗത്തെയും, പുനരുത്ഥാനത്തെയും കുറിച്ച് നമ്മളെ ചിന്തിക്കാന് ക്ഷണിക്കുന്ന ഒരു സമയമാണ് ഈസ്റ്റർ. ഈ ബൈബിൾ പദ്ധതിയിലെ ഓരോ ദിവസവും മർക്കോസിന്റെ സുവിശേഷത്തിൽ നിന്നുള്ള ഒരു തിരുവചന ഭാഗം, നമ്മളെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങൾ, വിശ്വാസത്തിൻ്റെ ചുവട് വയ്ക്കുവാൻ നമ്മളെ സഹായിക്കുന്ന മാർഗ നിര്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോ അധിഷ്‌ഠിത, 7 ദിവസത്തെ വായനാ/ശ്രവണ പദ്ധതിയിൽ ദൈവവചനവുമായി ഇടപഴകി നിങ്ങളുടെ ജീവിതത്തിൽ ഒരു പരിവർത്തനത്തിന് തുടക്കം കുറിക്കാൻ ഞങ്ങൾ നിങ്ങളേ ക്ഷണിക്കുന്നു. ഈ പദ്ധതിയിലെ ഉള്ളടക്കം നൽകിയതിന് ലുമോയ്ക്കും വൺഹോപ്പിനും, ബിനോയ് ചാക്കോ മിനിസ്ട്രീസിനും നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ഞങ്ങളുടെ "ക്രിസ്മസ് ഹൃദയത്തിലാണ്" ഡിജിറ്റൽ കാമ്പെയ്‌നിലൂടെ ക്രിസ്മസിൻ്റെ യഥാർത്ഥ അർത്ഥം അനുഭവിച്ചറിയുക! നിങ്ങളുടെ സുഹൃത്തുക്കളുമായോ, സഭാ അംഗങ്ങളുമായോ ഒരുമിച്ച് ലുമോ ക്രിസ്മസ് ഫിലിംസ് കാണുവാനും ഒരുമിച്ച് ചർച്ച ചെയ്യാനും, അതുവഴി ആത്മീക അഭിവൃദ്ധി പ്രാപിക്കുവാനും ഈ പ്രത്യേക പ്രോഗ്രാം നിങ്ങളെ സഹായിക്കുന്നു. നിരവധി ഭാഷകളിൽ ലഭ്യമായ ഈ പ്രോഗ്രാം, ക്രിസ്മസിന്റെ സന്തോഷകരമായ അനുഭവം മറ്റുള്ളവരുമായി പങ്കിടാൻ നിങ്ങളെ സഹായിക്കുന്നു.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ