മത്തായി 6:8-13

മത്തായി 6:8-13 MALOVBSI

അവരോടു തുല്യരാകരുത്; നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങൾ യാചിക്കുംമുമ്പേ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ. നിങ്ങൾ ഇവ്വണ്ണം പ്രാർഥിപ്പിൻ: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും നിനക്കുള്ളതല്ലോ.

മത്തായി 6:8-13 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും മത്തായി 6:8-13 സത്യവേദപുസ്തകം OV Bible (BSI)

വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും

6 ദിവസങ്ങളിൽ

പ്രാർത്ഥനയിലും ഉപവാസത്തിലും പ്രാർത്ഥനയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ദൈവവുമായുള്ള ബന്ധം ആഴത്തിലാക്കാനും ഭക്ഷണം സ്വമേധയാ ഉപേക്ഷിക്കുന്നത് ഉൾപ്പെടുന്നു. അവ വെവ്വേറെ സംഭവിക്കാമെങ്കിലും, അവയുടെ സംയോജനം ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നു. പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി സമയം നീക്കിവയ്ക്കുന്നത് വ്യക്തിപരമായ ആഗ്രഹങ്ങൾക്കായി ദൈവത്തെ കൈകാര്യം ചെയ്യുന്നതിനല്ല; ഹൃദയത്തിൻ്റെ വിനയത്തിൽ ശക്തി, കരുതൽ, ജ്ഞാനം എന്നിവയ്ക്കായി സ്വയം കേന്ദ്രീകരിക്കാനും അവനിൽ ആശ്രയിക്കാനുമുള്ള ബോധപൂർവമായ തിരഞ്ഞെടുപ്പാണിത്. അവർ ഒരുമിച്ച് ആത്മീയ വളർച്ച വളർത്തുകയും വിശ്വാസത്തെ ആഴത്തിലാക്കുകയും ചെയ്യുന്നു.