ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ? വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോട് ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്ത്? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല. എന്നാൽ ശലോമോൻപോലും തന്റെ സർവമഹത്ത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
മത്തായി 6 വായിക്കുക
കേൾക്കുക മത്തായി 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 6:26-29
5 ദിവസം
നമ്മുടെ ജീവിതത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനം നൽകുന്നത് ഒറ്റത്തവണയുള്ള ഒരു സംഭവമല്ല. . . ഇത് ഓരോ ക്രിസ്ത്യാനിയുടെയും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ്. നിങ്ങൾ വിശ്വാസത്തിലേക്ക് വന്ന ഒരു പുതിയ വ്യക്തിയായാലും "അനുഭവസമ്പത്തുള്ള" ഒരു ക്രിസ്താനുഗാമിയായാലും, ഈ പ്ലാൻ മനസ്സിലാക്കാനും പ്രയോഗിക്കാനും എളുപ്പമുള്ളതും, വിജയകരമായ ക്രിസ്തീയ ജീവിതത്തിന് വളരെ ഫലപ്രദമായ സ്ട്രാറ്റജിയും ആണെന്ന് നിങ്ങൾ മനസ്സിലാക്കും. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ ഭാഗം.
7 ദിവസം
യേശു നിരവധി പ്രാമുഖ്യ വിഷയങ്ങളെ കുറിച്ച് സംസാരിച്ചിട്ടുണ്ട്,പഠിപ്പിച്ചിട്ടുണ്ട്.. അവയിൽ ചിലതാണ് നിത്യമായ അനുഗ്രഹങ്ങൾ,വ്യഭിചാരം, പ്രാർത്ഥന, അങ്ങനെ പല കാര്യങ്ങളും. ഈ കാലഘട്ടത്തിലെ ജനങ്ങൾക്ക് അവയെല്ലാം എങ്ങനെയാണ് അർത്ഥമാക്കുന്നത്? ദിനംതോറും യേശുവിന്റെ ഈ ഉപദേശങ്ങൾ ഓരോ വചന
14 ദിവസം
വ്യാജത്തിലൂടെ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ശത്രുവിന്റെ തന്ത്രങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്തുന്നതാണ് ഈ ധ്യാനം. നശിപ്പിക്കുന്ന ചിന്തകളെ ചെറുക്കുന്നതിനും, ചിന്താഗതികൾക്കു മാറ്റം വരുത്തി അതിൽ വിജയിക്കുന്നതിനും കരുത്തും ഉത്തേജനവും പ്രാപിക്കുന്നതിനും ഇതു നിങ്ങളെ സഹായിക്കുന്നു. പരമപ്രധാനമായി, മാനസികമായ ഓരോ പോരാട്ടത്തിന്മേലും വിജയം വരിക്കുന്നതിനും ഇതു സഹായകമാണ്. തിരിച്ചടിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ട്. ദിവസം ഒരു പ്രാവശ്യമെങ്കിലും നിങ്ങളതു ചെയ്യേണ്ടത് അനിവാര്യമാണ്!
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ