അപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്ന്: കർത്താവേ, സഹോദരൻ എത്ര വട്ടം എന്നോട് പിഴച്ചാൽ ഞാൻ ക്ഷമിക്കേണം? ഏഴു വട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോട്: ഏഴു വട്ടമല്ല, ഏഴ് എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു. സ്വർഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം. അവൻ കണക്കു നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്ത് കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനു വീട്ടുവാൻ വകയില്ലായ്കയാൽ അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റു കടം തീർപ്പാൻ കല്പിച്ചു. അതുകൊണ്ട് ആ ദാസൻ വീണ് അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു. അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞ് അവനെ വിട്ടയച്ചു കടവും ഇളച്ചുകൊടുത്തു. ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടയ്ക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു. അവന്റെ കൂട്ടുദാസൻ: എന്നോടു ക്ഷമ തോന്നേണമേ; ഞാൻ തന്നു തീർക്കാം എന്ന് അവനോട് അപേക്ഷിച്ചു. എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്നു കടംവീട്ടുവോളം അവനെ തടവിൽ ആക്കിച്ചു.
മത്തായി 18 വായിക്കുക
കേൾക്കുക മത്തായി 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 18:21-30
5 ദിവസങ്ങളിൽ
ക്ഷമ എന്നത് യേശുവിന്റെ പഠിപ്പിക്കലുകളിലെ ഒരു പ്രധാന ആശയമാണ്, ക്ഷമ അവന്റെ പ്രതിച്ഛായയെ പ്രതിഫലിപ്പിക്കുകയും കൃപയുടെയും സ്നേഹത്തിന്റെയും പാതയിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു. മത്തായി 6:15 ൽ, ക്ഷമയുടെ പ്രാധാന്യത്തെ യേശു ഊന്നിപ്പറയുന്നു. “ നിങ്ങൾ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കുകയില്ല." ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ, തിരുവെഴുത്തുകൾ അനുസരിച്ച് ക്ഷമ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ലളിതവും പ്രധാനപ്പെട്ടതുമായ ഈ സന്ദേശം വെളിപ്പെടുത്തുന്നു. നാം മറ്റുള്ളവരോട് ക്ഷമിക്കുമ്പോൾ, നമ്മുടെ സ്വർഗീയ പിതാവിൽ നിന്ന് നമുക്ക് ലഭിക്കുന്ന ക്ഷമ പ്രതിഫലിപ്പിക്കുന്നു .
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ