പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു. രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ വന്നു. അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അത് ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു. ഉടനെ യേശു അവരോട്: ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു. അതിനു പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിനു കല്പിക്കേണം എന്നു പറഞ്ഞു. വരിക എന്ന് അവൻ പറഞ്ഞു. പത്രൊസ് പടകിൽനിന്ന് ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു. എന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു. യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിനു സംശയിച്ചു എന്നു പറഞ്ഞു. അവർ പടകിൽ കയറിയപ്പോൾ കാറ്റ് അമർന്നു.
മത്തായി 14 വായിക്കുക
കേൾക്കുക മത്തായി 14
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 14:24-32
4 ദിവസങ്ങളിൽ
ജീവിതം പലപ്പോഴും നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്ന വെല്ലുവിളികൾ കൊണ്ടുവരുന്നു, ഭയം ഉളവാക്കുന്നു, കുറ്റബോധവും പശ്ചാത്താപവും നമ്മെ ഭാരപ്പെടുത്തുന്നു. എന്നിരുന്നാലും, ദൈവത്തിൻ്റെ ഉദ്ദേശ്യവും കൃപയും അചഞ്ചലമായി നിലകൊള്ളുന്നു, അത് മറികടക്കാനുള്ള ശക്തി നമുക്ക് പ്രദാനം ചെയ്യുന്നു. സംശയങ്ങളെ അഭിമുഖീകരിക്കാനും ഭയങ്ങളെ കീഴടക്കാനും ക്ഷമ കൈക്കൊള്ളാനും പശ്ചാത്താപം ഒഴിവാക്കാനുമുള്ള ബൈബിൾ പാഠങ്ങളും പ്രായോഗിക നടപടികളും പര്യവേക്ഷണം ചെയ്യാൻ ഈ ബൈബിൾ പ്ലാൻ നിങ്ങളെ ക്ഷണിക്കുന്നു. ദൈവത്തിൻ്റെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് അവൻ്റെ കൃപയിൽ ആത്മവിശ്വാസത്തോടെ നടക്കാൻ ധൈര്യത്തോടെ ജീവിക്കാൻ ഈ പ്രതിഫലനങ്ങൾ നിങ്ങളെ പ്രചോദിപ്പിക്കട്ടെ.
30 ദിവസങ്ങളിൽ
യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജനങ്ങൾക്കുവേണ്ടി പല അവിശ്വസനീയമായ കാര്യങ്ങൾ ചെയ്തു. നിങ്ങൾ ഈ ബൈബിൾ പദ്ധതി വായിക്കുമ്പോൾ, യേശുവിനെ അവന്റെ പൂർണ്ണതയിൽ നേരിട്ട് അനുഭവിക്കുമെന്നു ഞങ്ങൾ പ്രതീക്ഷിയ്ക്കുന്നു. ഈ ഭൂമിയിലെ നമ്മുടെ ജീവിത യാത്രയിൽ അമാനുഷികതയ്ക്കായി ദൈവത്തിൽ വിശ്വസിക്കുന്നത് നാം ഉപേക്ഷിക്കരുത്.
9 ദിവസം
യേശുവിന്റെ അത്ഭുതങ്ങളെ എല്ലാം സമഗ്ര പഠനം നടത്തിയാൽ അവ ഓരോന്നും ദൈവപുത്രൻ എന്ന സവിശേഷതയെയും, ദിവ്യതയെയും വസ്തുനിഷ്ടമായി വെളിപ്പെടുത്തുന്നുണ്ട്. ഓരോ ദിനവും അതാത് അത്ഭുതങ്ങളെ കുറിച്ച് ചെറിയ വീഡിയോ ആയി ചിത്രീകരിച്ചു വരുന്നു.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ