ലൂക്കൊസ് 2:1-11

ലൂക്കൊസ് 2:1-11 MALOVBSI

ആ കാലത്തു ലോകമൊക്കെയും പേർവഴി ചാർത്തേണം എന്ന് ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോൾ ഈ ഒന്നാമത്തെ ചാർത്തൽ ഉണ്ടായി. എല്ലാവരും ചാർത്തപ്പെടേണ്ടതിനു താന്താന്റെ പട്ടണത്തിലേക്കു യാത്രയായി. അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവൻ ആകകൊണ്ട് തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടുംകൂടെ ചാർത്തപ്പെടേണ്ടതിനു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, യെഹൂദ്യയിൽ ബേത്‍ലഹേം എന്ന ദാവീദിൻപട്ടണത്തിലേക്കു പോയി. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിനുള്ള കാലംതികഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി. അന്ന് ആ പ്രദേശത്ത് ഇടയന്മാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു. അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു. ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.

ലൂക്കൊസ് 2:1-11 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

മഹത്വത്തെ വീണ്ടും അവകാശമാക്കുക ലൂക്കൊസ് 2:1-11 സത്യവേദപുസ്തകം OV Bible (BSI)

മഹത്വത്തെ വീണ്ടും അവകാശമാക്കുക

5 ദിവസം

നമുക്ക് കേട്ട് വളരെ പരിചയമുള്ള ഒരു പദമാണ് ദൈവത്തിന്റെ മഹത്വം എന്നത്, അപ്പോൾത്തന്നെ നമുക്ക് അതിനെക്കുറിച്ചുള്ള അറിവോ അല്ലെങ്കിൽ അടുപ്പമോ കാരണം നാം അതിനെ വളരെ ലാഘവത്തോടെയാണ് എടുക്കാറുള്ളത്. നിങ്ങൾക്ക് വളരെ പരിചിതമെന്നു നിങ്ങൾ കരുതുന്നതും അപ്പോൾ തന്നെ ദൈവത്തെക്കുറിച്ചുള്ള വളരെ തീവ്രവുമായ ഈ സത്യത്തെ നിങ്ങൾ ഈ ക്രിസ്മസ് കാലയളവിൽ പുനഃപരിശോധിയ്ക്കുമ്പോൾ തന്നെ നിങ്ങളുടെ ജീവിത്തിലെ ചില കാര്യങ്ങളെയോ അല്ലെങ്കിൽ നിങ്ങളുടെ ചിന്താഗതികളെ തന്നെ ഇതുമൂലം രൂപാന്തരപ്പെടുത്തുവാൻ നിങ്ങൾ അനുവദിയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.