വിലാപങ്ങൾ 4:1-5

വിലാപങ്ങൾ 4:1-5 MALOVBSI

അയ്യോ, പൊന്നു മങ്ങിപ്പോയി, നിർമ്മലതങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങൾ സകല വീഥികളുടെയും തലയ്ക്കൽ ചൊരിഞ്ഞുകിടക്കുന്നു. തങ്കത്തോടു തുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെ കുശവന്റെ പണിയായ മൺപാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ? കുറുനരികൾപോലും മുല കാണിച്ച് കുട്ടികളെ കുടിപ്പിക്കുന്നു; എന്റെ ജനത്തിന്റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായിത്തീർന്നിരിക്കുന്നു. മുലകുടിക്കുന്ന കുഞ്ഞിന്റെ നാവ് ദാഹംകൊണ്ട് അണ്ണാക്കോടു പറ്റിയിരിക്കുന്നു; പൈതങ്ങൾ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല. സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ വീഥികളിൽ പട്ടിണി കിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ചു വളർന്നവർ കുപ്പകളെ ആലിംഗനം ചെയ്യുന്നു.